NEWS

ആരോഗ്യത്തിനും ഉന്മേഷത്തിനും ഏറ്റവും ഉത്തമം കാപ്പി

ലോകമെമ്പാടുമുള്ള ജനങ്ങൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന പാനീയമാണ് കാപ്പി. അല്‍ഷിമേഴ്‌സ് രോഗം ഇല്ലാതാക്കാനും കരളിലെ കൊഴുപ്പിനെ നിർമാർജനം ചെയ്യാനും ഹൃദയത്തിന്റെ പ്രവര്‍ത്തനം മികച്ചതാക്കാനുമൊക്കെ കാപ്പി സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്

കാപ്പിയാണോ ചായയാണോ ഉത്തമമായ പാനിയം എന്നത് ദീർഘകാലമായുള്ള തർക്ക വിഷയമാണ്.
മലയാളികൾ പൊതുവേ ചായ പ്രിയരാണ്. പക്ഷേ ലോകമെമ്പാടുമുള്ള ജനങ്ങൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന പാനീയം കാപ്പിയാണ്. കാപ്പി ശീലമാക്കുന്നത് നല്ലതാണെന്നാണ് വിദഗ്ധ മതം.
ദിവസേന കുടിക്കുന്ന വെറുമൊരു പാനിയമായിട്ടു മാത്രമാണ് കാപ്പിയെ പലരും കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ കാപ്പികുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് ഗവേഷകര്‍ പറയുന്നു.
അല്‍ഷിമേഴ്‌സ് രോഗം ഇല്ലാതാക്കാന്‍ കാപ്പികുടിക്കുന്നതിലൂടെ സാധിക്കുമെന്നാണ് പുതിയ കണ്ടെത്തൽ.

Signature-ad

അതൊടൊപ്പം കരളിലെ കൊഴുപ്പില്ലാതാക്കാനും കാപ്പി സഹായിക്കുന്നു. കാപ്പി കുടിക്കുന്നത് ഹൃദയത്തിന് ദോഷകരമാണെന്നൊരു തെറ്റിദ്ധാരണ മുമ്പ് പ്രചരിച്ചിരുന്നു. എന്നാല്‍ കാപ്പി കുടിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് പ്ലോസ് ബയോളജി നടത്തിയ പഠനത്തില്‍ പറയുന്നു.

ഒരു ദിവസം നാലു കപ്പു കാപ്പി കുടിക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനം മികച്ചതാക്കാന്‍ സഹായിക്കുമെന്നാണ് ഡസ്ലോര്‍ഫ് യൂനിവേഴ്‌സിറ്റിയിലെ ബയോളജിസ്റ്റുകള്‍ പറയുന്നത്. ഹൃദയാഘാതം, സ്‌ട്രോക്ക്, പ്രമേഹം എന്നിവ ഇല്ലാതാക്കാനും കാപ്പി സഹായിക്കുന്നു.

കാപ്പിക്കുരു വറുത്തു പൊടിച്ചു തിളപ്പിച്ചുണ്ടാക്കുന്ന ഉന്മേഷദായകമായ പാനീയമാണ് കാപ്പി.

Back to top button
error: