പെരുമ്പാവൂര്‍: ഭജന മഠത്തിന് എതിര് വശമുള്ള മൊബൈല്‍ ഷോപ്പില്‍ മോഷണം നടത്തിയ കേസില്‍ 3 പേര് അറസ്റ്റില്‍.തിരുച്ചിറപ്പള്ളി സ്വദേശിയായ അരുണ്‍ കുമാര്‍ (28), അരുണ്‍കുമാറിന്റെ ഭാര്യ നെല്ലിക്കുഴി പ്ലാംകുടിവീട്ടില്‍ സാമിനി (28) ,തിരൂര്‍ കൂട്ടായി കാക്കോച്ചിന്റെ പുരിക്കള്‍ വീട്ടില്‍ സഫ്വാന് (31 ) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്.
37 വില കൂടിയ മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ടോര്‍ച്ച്, മെമ്മറി കാര്‍ഡുകള്‍ എന്നിവയാണ് ഇവർ ഇവിടെ നിന്നും കവര്‍ന്നത്.അരുണ്‍കുമാര്‍ ഇരുപത്തിയഞ്ചോളം മോഷണകേസ്സുകളിലും, സഫ്വാന് ഇരുപതോളം കേസ്സുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.