പത്തനാപുരം: മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയ ഭര്‍ത്താവിനെ ഭാര്യ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി.കൊല്ലം ജില്ലയിലെ പത്തനാപുരത്തിനടുത്തുള്ള പട്ടാഴിയിലാണ് സംഭവം.നാൽപത്തി രണ്ടുകാരനായ പട്ടാഴി കടുവാത്തോട് സെയ്ദലി മന്‍സിലില്‍ സാബുവെന്ന ഷാജഹാനാണ് മരിച്ചത്.ഭാര്യ നിസയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഷാജഹാന് മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ രാത്രിയിലും മദ്യപിച്ച് എത്തിയ ഷാജഹാൻ ഭാര്യ നിസയെ മർദിച്ചു. പിടിവലിക്കിടെ മർദനമേറ്റ് നിസ താഴെ വീണു. ഇതിനിടെയാണ് നിസ ഷാജഹാന്റെ കഴുത്തില്‍ ഷാള്‍ മുറുക്കിയത്.ഇതോടെ ഷാജഹാന് അബോധവസ്ഥയിലായി.വിവരം അറിഞ്ഞെത്തിയ നിസയുടെ പിതാവും സഹോദരനും ചേര്‍ന്ന് ഷാജഹാനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.
സംശയത്തെ തുടര്‍ന്ന് ആശുപത്രി അധിക്യതറാണ് പൊലീസിനെ വിവരം അറിയിച്ചത്. നിസയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. മർദനത്തിൽ നിന്ന് രക്ഷപെടാൻ പെട്ടെന്ന് ചെയ്തു പോയെന്നാണ് നിസയുടെ മൊഴി. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് നിസയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. പാരിപ്പളളി മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഷാജഹാന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്കി.