പത്തനംതിട്ട: മുപ്പത്തിയേഴ് വർഷമായി യു.ഡി.എഫ് ഭരിച്ചിരുന്ന കോഴഞ്ചേരി മേലുകര സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ
ഇടതുപക്ഷത്തിന്
ചരിത്ര വിജയം.നൂറിൽ നൂറു മാർക്കുമായി എല്ലാ സ്ഥാനാർഥികളും വൻ ഭൂരിപക്ഷത്തോടെയാണ് ഇവിടെ വിജയിച്ചത്.
ഇലക്ഷൻ റിസൽറ്റിനു ശേഷം കൂടിയ മീറ്റിങ്ങിൽ പ്രസിഡന്റായി ബാബു കോയിക്കലേത്തിനെയും സെക്രട്ടറിയായി ബിജലി പി ഈശോയും ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു.ഓരോ അംഗത്തിന്റെയും സിറ്റിംഗ് ഫീസായ 275 രൂപ ഇനി മുതൽ വേണ്ട എന്ന നിർദ്ദേശവും അംഗങ്ങൾ ഐക്യകണ്ഠേന അംഗീകരിച്ചു.10 രൂപ അംഗത്വ ഫീസ് ഉണ്ടായിരുന്ന 3000 ത്തോളം ആളുകളുടെ അംഗത്വം കഴിഞ്ഞ കോൺഗ്രസ് ഭരണ സമിതി വെട്ടികളഞ്ഞത് എത്രയും വേഗം പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.