KeralaNEWS

ഈരാറ്റുപേട്ട തീവ്രവാദികളുടെ സിരാകേന്ദ്രമാകുകയാണെന്ന് ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ.നോബിള്‍ മാത്യു 

കേരളത്തിലെ ഒരു പ്രത്യേക വിഭാഗത്തിന്റെ തീവ്രവാദ കേന്ദ്രമാകുകയാണ്
ഈരാറ്റുപേട്ടയെന്ന് ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ.നോബിള്‍ മാത്യു.അതിപ്പോള്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ഒരു വംശീയ വെറിയുടെ തലത്തിലേക്ക് എത്തിയിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം പാലായിലെ പ്രമുഖ സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള അരുവിത്തുറയിലെ ലാബില്‍ വന്ധ്യത ഉള്ളവര്‍ക്ക് വേണ്ടി ഒരു സെമിനാര്‍ നടത്താന്‍ തീരുമാനിക്കുകയുണ്ടായി.ഈ സെമിനാറിനെ കുറിച്ച്‌ വാര്‍ഡില്‍ ഉള്ളവരെ അറിയിക്കണം എന്ന് ആവശ്യപ്പെട്ട് അതിന്റെ ജീവനക്കാര്‍ ഈരാറ്റുപേട്ട മുനിസിപ്പല്‍ കൗണ്‍സിലര്‍ പാറയില്‍ അനസിനെ വിളിച്ചപ്പോള്‍ അരുവിത്തുറ എന്ന സ്ഥലം ഇല്ല, അരുവിത്തുറ എന്ന പേര് പോസ്റ്ററില്‍ ഉണ്ടെങ്കില്‍ വാര്‍ഡ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യില്ല, ഈരാറ്റുപേട്ട ആണെങ്കില്‍ ഷെയര്‍ ചെയ്യാം എന്നുമുള്ള ധിക്കാരം നിറഞ്ഞ മറുപടിയാണ് ലഭിച്ചത്.
ശേഷം പാലാ- ഈരാറ്റുപേട്ട റോഡിലെ അരുവിത്തുറ എന്ന് രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ ചിലർ വ്യാപകമായി കരി ഓയില്‍ ഒഴിച്ചു നശിപ്പിക്കുകയുണ്ടായി. ക്രൈസ്തവരെ സംബന്ധിച്ച്‌ അരുവിത്തുറ എന്ന ദേശത്തിനും ആ നാമത്തിനും ഉള്ള സ്ഥാനം വളരെ വലുതാണ്.മാർത്തോമാ ശ്ലീഹ വന്നതിന്റെ ഓര്‍മ്മകളുള്ള കുരിശും അരുവിത്തുറ സെന്റ് ജോര്‍ജ് പള്ളിയും പ്രശസ്തമാണ്.ഒരു പുഴയുടെ അക്കരെയുള്ള ഭാഗത്തിന് ഈരാറ്റുപേട്ട എന്നും ഇക്കരയുള്ള ഭാഗത്തിന് അരുവിത്തുറ എന്നുമായിരുന്നു പേര്.അരുവിത്തുറ പോസ്റ്റ് ഓഫീസ് പോലും നിലവിലുണ്ട്.അതായത് കേന്ദ്ര സർക്കാരിന്റെ രേഖകളിൽ വരെ.
ഇവിടെ അനസ് പാറയില്‍ എന്ന  കൗണ്‍സിലര്‍ സംസാരിക്കുന്നത് ഒരു തികഞ്ഞ വര്‍ഗീയവാദിയെപ്പോലെയാണ്. ഈരാറ്റുപേട്ടയിലെ നിരവധി ആളുകൾ പകല്‍ കോൺഗ്രസ്സിന്റെയും സിപിഎമ്മിന്റെയും കുപ്പായം അണിയുന്നവരാണ്.രാത്രി അവർ”പോപ്പുലർ” ആയി മാറും.ഇനി ഇത് തുടർന്നാൽ കൈയ്യും കെട്ടി നോക്കി നിൽക്കില്ല എന്നും അഡ്വ.നോബിള്‍ മാത്യു പറഞ്ഞു.

Back to top button
error: