എല്ലാം പോസിറ്റീവായി കാണുകയും കാണണമെന്ന് പറയുകയും ചെയ്യുന്നവരാണ് നമ്മൾ.എന്നാൽ കോവിഡ് പോസിറ്റീവ് എന്ന് കേൾക്കേണ്ട താമസം നമ്മൾ ഓടിയൊളിക്കും.
2019 ഡിസംബർ 10 ന് ചൈനയിലെ വുഹാനിൽ ഹ്വാനൻ സമുദ്രോത്പന്ന മാർക്കറ്റിലെ വ്യാപാരിയായ വേയ് ഗുക്സ്യനായിരുന്നു കോവിഡിന്റെ ആദ്യത്തെ ഇര.തുടർന്ന് 2020 ജനുവരി 30ന് വൈറസ് ബാധിതരുടെ എണ്ണം 8234-ൽ നിൽക്കെ ലോകാരോഗ്യ സംഘടന കോവിഡ് 19 വ്യാപനത്തെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു.
ഇതേദിവസമാണ് ഇന്ത്യയിൽ ആദ്യത്തെ കോവിഡ് -19 കേസ് റിപ്പോർട്ട് ചെയ്തത്. വുഹാനിൽ നിന്ന് കേരളത്തിലെത്തിയ വിദ്യാർഥിക്കായിരുന്നു വൈറസ് ബാധ സ്ഥിരീകരിച്ചത്.അതിനു ശേഷം കേരളത്തില്‍ രണ്ട് കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു.ഫെബ്രുവരി 1ന് രണ്ടാമത്തെ കേസും ഫെബ്രുവരി മൂന്നിന് കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥിയ്ക്ക് മൂന്നാമത്തെ കേസും റിപ്പോര്‍ട്ട് ചെയ്തു.ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നും കേരളത്തിലെത്തിയ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്കും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടു പേരുള്‍പ്പെടെ അഞ്ചു പേര്‍ക്കുമായിരുന്നു കേരളത്തില്‍ അടുത്ത കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്.മാര്‍ച്ച് എട്ടിനായിരുന്നു ഇത്. പത്തനംതിട്ട റാന്നി സ്വദേശികളായിരുന്നു ഇവർ.