മീൻമണം ഉണ്ടെന്നാരോപിച്ച് വയോധികയെ ബസ്സിൽനിന്ന് ഇറക്കിവിട്ട ഡ്രൈവർക്കും കണ്ടക്ടർക്കും സസ്പെൻഷൻ. കന്യാകുമാരിയിലെ വാണിയക്കുടിയിലാണ് സംഭവം.
മീൻ വിൽപ്പനക്കാരിയായ സെൽവമാരിയെയാണ് സർക്കാർ ബസിൽ നിന്നും നിർബന്ധിച്ച് ഇറക്കിവിട്ടത്.ഇതിനെത്തുടർന്ന് സെൽവമാരി ബസ് സ്റ്റേഷനിൽനിന്ന് ഉറക്കെ കരയുന്ന വീഡിയോ വൈറലാവുകയും വൈകാതെ വീഡിയോ ഉന്നത അധികാരികളുടെ ശ്രദ്ധയിൽപ്പെടുകയും മുഖ്യമന്ത്രി സ്റ്റാലിൻ ഉൾപ്പെടെ ഉള്ളവർ കണ്ടക്ടർക്കും ഡ്രൈവർക്കുമെതിരെ രൂക്ഷ വിമർശനവുമായി എത്തുകയുമായിരുന്നു.പിന്നാലെയാ യിരുന്നു നടപടി.