
കോട്ടയം: ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയ കടയുടമ അറസ്റ്റിൽ.സംക്രാന്തി പെരുമ്പായിക്കാട് ചേമഞ്ചേരിൽ പി.എം സാബുവി(58)നെയാണ് പൊലീസ് പിടികൂടിയത്. 400 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ ഇയാളുടെ കടയിൽ നിന്നും പിടിച്ചെടുത്തു.






