KeralaNEWS

കേരളത്തിൽ നൂറുമേനി വിളഞ്ഞ് ഷമാം പഴങ്ങൾ.

പ്പിളും ആപ്പിൾ ചാമ്പക്കയും ഓറഞ്ചും തണ്ണിമത്തനും ഡ്രാഗൺ ഫ്രൂട്ടുമൊക്കെ വിളഞ്ഞതിന് പിന്നാലെ ഇപ്പോൾ കേരളത്തിൽ താരമായി   ‘ഷമാം’ പഴക്കൃഷിയും…!
 കുക്കുർബിറ്റേസി
കുടുംബത്തിൽപ്പെട്ട ഒരു ഫലമാണ് ഷമാം.. മസ്ക് മെലൺ എന്നറിയപ്പെടുന്ന ഈ ഫലം പഴമായും ജ്യുസാക്കിയും കഴിക്കാൻ ഉത്തമമാണ്. സ്വീറ്റ് മെലൺ (Sweet Melon) എന്ന് ഇംഗ്ലീഷിലും മുലാം പഴം എന്ന് തമിഴിലും പറയുന്ന ഈ പഴത്തിന്റെ അറബി നാമമാണ് ‘ഷമാം’.മലയാളത്തിൽ ഇത് തയ്കുമ്പളം എന്ന് അറിയപ്പെടുന്നു.
 മലപ്പുറത്തെ കരിഞ്ചാപ്പാടിയിലുള്ള കർഷകരാണ് ഗൾഫ്‌ നാടുകളിൽ വ്യാപകമായ ‘ഷമാം’ അല്ലെങ്കിൽ തയ്കുമ്പളം കേരളത്തിൽ ആദ്യം കൃഷിയിറക്കി വിജയം കൈവരിച്ചത്.കരിഞ്ചാപ്പാടി എ ഗ്രേഡ്‌ പച്ചക്കറി ക്ലസ്റ്ററിന്റെ കീഴില്‍ ഒരേക്കറിലാണ്‌ പരീക്ഷണാർഥം ഷമാം കൃഷി ചെയ്തത്.നൂറുമേനിയായിരുന്നു വിളവ്.ഹൈദരബാദിൽനിന്നെത്തിച്ച വിത്തുകൾ ഉപയോഗിച്ച് ഡ്രിപ്പ്‌ ഇറിഗേഷൻ ആൻഡ്‌ ഫെർട്ടി​ഗേഷൻ രീതിയിലായിരുന്നു കൃഷി. വെള്ളവും വളവും വളരെ കുറച്ചുമതി എന്നതാണ്‌ ഈ രീതിയുടെ പ്രത്യേകത.ഒരുമാസംകൊണ്ട്‌ കായ്‌ച്ചെങ്കിലും 65 മുതൽ 70 ദിവസം കൊണ്ടാണ്‌ പഴങ്ങൾ വിളവെടുപ്പിന്‌ പാകമായത്‌.പരീക്ഷണ കൃഷിയിൽ തന്നെ നല്ല വിളവ്‌ കിട്ടുകയും വാർത്താപ്രാധാന്യം നേടുകയും ചെയ്തതോടെ ഇപ്പോൾ ധാരാളം ആളുകളാണ് കേരളത്തിൽ ഇതിന്റെ കൃഷിയിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കിലോയ്ക്ക് നാൽപ്പത്-അറുപതു രൂപയ്ക്കായിരുന്നു വിൽപ്പന.
ചേര്‍ത്തല ഇലഞ്ഞിപ്പാടത്തെ കർഷകരും.ഷമാം കൃഷിയിൽ വിജയം കൊയ്തവരാണ്.പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് ഷമാം പഴം കൃഷി ചെയ്ത കര്‍ഷകര്‍ ഇവിടെയും നൂറുമേനി വിളവാണ് കൊയ്തത്..ചേര്‍ത്തല തെക്ക് സഹകരണബാങ്കിന്റെ മേൽനോട്ടത്തിൽ വിഷരഹിത പഴം-പച്ചക്കറി കൃഷിയുടെ
ഭാഗമായാണ് ഇലഞ്ഞിപ്പാടത്തെ ക്യഷിയിടത്തില്‍ മറ്റ് വിളകള്‍ക്കൊപ്പം ഷമാമും കൃഷിചെയ്തത്. ബംഗ്‌ളുരുവില്‍ നിന്നാണ് കൃഷിക്കുള്ള വിത്ത് സംഘടിപ്പിച്ചത് കരപ്പുറത്തെ പൊരിമണലില്‍ രൂക്ഷമായ വേനല്‍ച്ചൂട് നിലനില്‍ക്കുമ്പോള്‍ ഷമാം വിളയുമോയെന്ന ആശങ്ക കര്‍ഷകര്‍ക്ക് ഉണ്ടായിരുന്നെങ്കിലും അത് തെറ്റാണെന്നു തെളിയിച്ചായിരുന്നു വിളവ്. ഒരുകിലോയിലേറെ തൂക്കമുള്ള പഴങ്ങളാണ് ഇവിടെ വിളഞ്ഞത്.
സ്ഥലമില്ലാത്തവർക്ക് ഷമാം ഗ്രോബാഗുകളിലും കൃഷി ചെയ്യാവുന്നതേയുള്ളൂ.ഗ്രോബാഗിൽ നടുന്നവർ
സാധാരണ മണ്ണ്,ചകിരിച്ചോറ്,ചാണകം, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് , സ്യൂഡോമോണസ്..എന്നിവ മിക്സ് ചെയ്താണ് നടേണ്ടത്.സാധാരണയായി വിത്തുകൾ പാകി നാലഞ്ചു ദിവസങ്ങൾക്കുള്ളിൽ മുളയ്ക്കും.മാറ്റി നടാൻ ഉദ്ദേശിക്കുന്നവർ നാലില പ്രായമെത്തിയ ശേഷം മാത്രം വേണം മാറ്റി നടാൻ.ഗ്രോബാഗിൽ അല്ലാതെ നടുന്നവർ മണ്ണ് ഉയർത്തി തടം എടുത്തശേഷം നടുക.വളപ്രയോഗം രണ്ട് ആഴ്ച്ച കൂടുമ്പോൾ നടത്തണം.കീടാക്രമണം ഉണ്ടായാൽ വെള്ളീച്ച,കായീച്ച,,, കെണികൾ വയ്ക്കാം.അല്ലെങ്കിൽ ജൈവ കീടനാശിനികൾ ഉപയോഗിക്കാം.അറുപത്-എഴുപത് ദിവസങ്ങൾക്കുള്ളിൽ കായ്കൾ പറിക്കാൻ പാകമാകും.

Back to top button
error: