KeralaNEWS

അധ്യാപകൻ തിരുത്തിയ ബോർഡ്

തിരക്കേറിയ വഴിയോരത്ത് പോലീസ് ഒരു ബോർഡ്  സ്ഥാപിച്ചു.
*No Parking Zone, Penalty ₹ 250/-*
എന്നാൽ ആരും ആ ബോർഡിനെ വകവെക്കാൻ തയ്യാറായില്ല.ആളുകൾ കാറുകളും, ബൈക്കുകളുമെല്ലാം  ബോർഡിനു കീഴിൽ ഒരു ഉത്തരവാദിത്വവുമില്ലാതെ തലങ്ങും വിലങ്ങും നിർത്തിയിട്ടുകൊണ്ടിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം ഒരു *അദ്ധ്യാപകൻ* ആ സ്ഥലത്തുകൂടി കടന്നുപോയി.
അദ്ദേഹം ഇതെല്ലാം കണ്ട് ചിന്താകുലനായി.തുടർന്നു അദ്ദേഹം ബോർഡിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചു.
ബോർഡിൽ നിന്ന് *No* യും *Penalty* യും അദ്ദേഹം മായ്ച്ചുകളഞ്ഞു.
 ഇതോടെ *Parking Zone, ₹ 250/-* എന്നായി ബോർഡ് മാറി.
അതിനുശേഷം ആരും അവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ശ്രമിച്ചിട്ടില്ല!
പോലീസ് ഇപ്പോൾ ആ അദ്ധ്യാപകനെ  തിരയുകയാണ്, കൂടുതൽ ട്രിക്കുകൾക്കായി.
*ശിക്ഷകൊണ്ട് ആർക്കും ആരെയും നേരെയാക്കാൻ കഴിയില്ല എന്നത് അദ്ധ്യാപകർക്കല്ലാതെ മറ്റാർക്കാണ് കൂടുതലായി അറിയാവുന്നത്?
*സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്

Back to top button
error: