കോട്ടയം: ചിങ്ങവനം – ഏറ്റുമാനൂർ റെയിൽവേ ഇരട്ടപ്പാത 2022 ഫെബ്രുവരി 28ന് മുൻപ് പൂർത്തിയാക്കും.ഈ മാസം 31ന് മുൻപു പണി പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും കനത്ത മഴ ജോലികളെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.
ഏറ്റുമാനൂർ– ചിങ്ങവനം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ 16.5 കിലോമീറ്റർ ദൂരം മാത്രമാണ് ഇനി ഇരട്ടപ്പാത പൂർത്തിയാകാനുള്ളത്.
ഇതു പൂർത്തിയായാൽ മംഗളൂരു – തിരുവനന്തപുരം റൂട്ടിലെ 634 കിലോമീറ്റർ പാത പൂർണമായും വൈദ്യുതീകരിച്ച ഇരട്ടപ്പാതയായി മാറും.
രണ്ടാം പാത പൂർത്തിയായാൽ ട്രെയിനുകളുടെ യാത്രാ സമയത്തിലും വിത്യാസമുണ്ടാകും.കുറഞ്ഞത് ഒരു മണിക്കൂർ വരെ ലാഭമുണ്ടാകും എന്നാണ് കരുതപ്പെടുന്നത്.കൂടുതൽ ട്രെയിനുകളും അനുവദിക്കപ്പെട്ടേക്കാം.പാസഞ്ചർ ട്രെയിനുകൾക്കുള്ള പ്രത്യേക പ്ലാറ്റ്ഫോം അടക്കം 6 പ്ലാറ്റ്ഫോമുകൾ കോട്ടയം റെയിൽവേ സ്റ്റേഷനിൽ സജ്ജമാകുന്നതോടെ ഇതുവഴി കൂടുതൽ സർവ്വീസുകളും ആവശ്യപ്പെടാവുന്നതാണ്.കോട്ടയം- സേലം, കോട്ടയം-വേളാങ്കണ്ണി, കോട്ടയം-മംഗലാപുരം, കോട്ടയം-ബംഗളൂരു ഉൾപ്പടെ പ്രതിദിന സർവീസുകൾക്കും ഇതോടെ സാധ്യതയേറിയിട്ടുണ്ട്.കോട്ടയം കേന്ദ്രീകരിച്ചു മെമു സർവീസിനുള്ള സാധ്യതയും ആരായാം.
Tags
Ktmrlwy