KeralaLead NewsNEWS

ഡാമിലെ 9 ഷട്ടറുകള്‍ ഉയര്‍ത്തി; പെരിയാറിൽ ജലനിരപ്പ് കൂടി, വണ്ടിപ്പെരിയാർ മേഖലയിൽ വെള്ളം കയറി

തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിലെ 9 ഷട്ടറുകള്‍ ഉയര്‍ത്തിയതിനു പിന്നാലെ പെരിയാറില്‍ ജലനിരപ്പ് മൂന്നടിയോളം ഉയര്‍ന്നു. വണ്ടിപ്പെരിയാര്‍ മഞ്ചുമല ആറ്റോരം, വികാസ് നഗര്‍ മേഖലകളില്‍ വെള്ളം കയറി. റോഡുകളില്‍ വെള്ളക്കെട്ടുണ്ടായി. ഇതേത്തുടര്‍ന്ന് മുല്ലപ്പെരിയാറില്‍നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചേക്കുമെന്നാണ് സൂചന.

ഡാമിലെ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്നാണ് 9 ഷട്ടറുകളും തുറന്നത്. രാവിലെ മൂന്ന് ഘട്ടമായി തുറന്ന ഒന്‍പത് ഷട്ടറുകളിലൂടെ 7141 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ആദ്യം അഞ്ചു ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ അധികമുയര്‍ത്തി, 3948 ഘനയടി വെള്ളവും രണ്ടു ഷട്ടറുകള്‍ കൂടി ഉയര്‍ത്തി 5554 ഘനയടി വെള്ളം പുറത്തേക്കു ഒഴുക്കിയിരുന്നു.

Back to top button
error: