സ്പോൺസറുടെ അടുത്തു നിന്നും മാറി ജോലി ചെയ്യുന്ന പ്രവാസികളെ പിടികൂടാൻ കുവൈത്തിൽ വ്യാപക തിരച്ചിൽ.ഇങ്ങനെ പിടികൂടുന്നവരെ നാടുകടത്തൽ ഉൾപ്പെടെയുള്ള ശിക്ഷകൾക്ക് വിധേയമാക്കും.കൊറോണ മൂലം നിർത്തിവെച്ചിരുന്ന നടപടിയാണ് വീണ്ടും ആരംഭിച്ചിരിക്കുന്നത്.
ഹോട്ടലുകളിലും, കൺസ്ട്രക്ഷൻ കമ്പനികളിലും മറ്റും ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ പതിനായിരക്കണക്കിനു വിദേശികൾക്ക് ജോലി നഷ്ടപ്പെട്ടേക്കും എന്നാണ് സൂചന.കൊറോണക്കാലത്ത് തൊഴിൽ നഷ്ടപ്പെട്ട ഇവരിൽ ഭൂരിഭാഗവും കിട്ടിയ ജോലി ചെയ്തു വരികയായിരുന്നു.