പത്തനംതിട്ട: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സ്കൂൾ കുട്ടികളെ നിർബന്ധിച്ച് ബാബറി മസ്ജിദ് ബാഡ്ജ് ധരിപ്പിച്ചതിൽ പത്തനംതിട്ട എസ്പിയോട് വിശദീകരണം തേടി ദേശീയ ബാലവകാശ കമ്മീഷൻ.ശബരിമലയ്ക്ക് പോകാൻ മാല അണിഞ്ഞിരുന്ന കുട്ടികളെ വരെ ഇങ്ങനെ നിർബന്ധിച്ച് ബാഡ്ജ് ധരിപ്പിച്ചെന്നാണ് ആരോപണം.ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷിക ദിനത്തിലായിരുന്നു പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ഈ നടപടി.
സ്കൂൾ കുട്ടികളെ മത രാഷ്ട്രീയത്തിന്റെ കരുവാക്കിയതിനെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു.