KeralaLead NewsNEWS

സന്ദീപിന്റെ കുടുംബത്തിനൊപ്പം പാര്‍ട്ടി ഉണ്ടാവും,ഭാര്യയ്ക്ക് ജോലി ഉറപ്പാക്കും: കോടിയേരി

തിരുവല്ല: തിരുവല്ലയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ സന്ദീപിന്റെ കുടുംബത്തിനൊപ്പം പാര്‍ട്ടി ഉണ്ടാവുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവല്ലയില്‍ കൊല്ലപ്പെട്ട സന്ദീപിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്തവും സിപിഎം ഏറ്റെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. സന്ദീപിന്റെ ഭാര്യയ്ക്ക് സുരക്ഷിതമായ ജോലി ഏര്‍പ്പെടുത്താനുള്ള ചുമതല പത്തനംതിട്ട ജില്ലാ കമ്മിറ്റി ഏറ്റെടുക്കും. സാമ്പത്തിക സഹായവും കുട്ടികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നിടത്തോളം കാലം പഠിക്കാനുള്ള എല്ലാ പിന്തുണയും പാര്‍ട്ടി നല്‍കുമെന്നും കോടിയേരി പറഞ്ഞു. ഭാര്യ വിനോദിനി, മന്ത്രി സജി ചെറിയാന്‍, ജില്ലാ നേതാക്കള്‍ എന്നിവര്‍ക്കൊപ്പമാണ് കോടിയേരി എത്തിയത്. സന്ദീപിന്റെ ഭാര്യ, അച്ഛന്‍, അമ്മ എന്നിവരുമായി സംസാരിച്ച കോടിയേരിപാര്‍ട്ടിയുടെ പിന്തുണ ഉറപ്പ് നല്‍കി.

Signature-ad

ബിജെപി ആര്‍എസ്എസ് നേതൃത്വം ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് സന്ദീപിന്റെ നിഷ്ഠൂരമായ കൊലപാതകമെന്ന് അദ്ദേഹം ആരോപിച്ചു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ആളുകളെ കണ്ടെത്തണം. നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം. സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമാണ്. വ്യാജ പ്രചരണങ്ങളിൽ നിന്നും ബിജെപിയും ആർഎസ്എസും പിന്മാറണം. സിപിഎം സമാധാനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. യഥാർത്ഥ പ്രതികളെ പുറത്തെത്തിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കൊലപാതകത്തിലെ ഗൂഡാലോചനയിലും അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Back to top button
error: