ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന ‘അസ്ത്ര’ ആരംഭിക്കുന്നു
വയനാടൻ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ഒരു ക്രൈം ഇൻവസ്റ്റിഗേഷനാണ് ‘അസ്ത്ര.’ അമിത് ചക്കാലക്കൽ നായകനാകുന്ന ഈ ചിത്രത്തിൽ പുതുമുഖം സുഹാസിനികുമരനാണ് നായിക
ആസാദ് അലവിൽ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ്
‘അസ്ത്ര.’
വയനാടൻ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ഒരു ക്രൈം ഇൻവസ്റ്റിഗേഷനാണ് ഈ ചിത്രം.
കേരളത്തിലെ വർത്തമാനകാല സാമൂഹ്യ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിൻ്റെ കഥാപുരോഗമിക്കുന്നത്.
നമ്മുടെ നിത്യജീവിതവുമായി ഏറെ ബന്ധമുള്ള നിരവധി സംഭവങ്ങൾ ഈ ചിത്രത്തെ പ്രേക്ഷകനിലേക്ക് ഏറെ അടുപ്പിക്കുന്നു.
പോറസ് സിനിമാസിൻ്റെ ബാനറിൽ പ്രേം കല്ലാട്ടാണ് ‘അസ്ത്ര’ നിർമ്മിക്കുന്നത്.
അമിത് ചക്കാലക്കൽ നായകനാകുന്ന ഈ ചിത്രത്തിൽ പുതുമുഖം സുഹാസിനികുമരനാണ് നായിക.
കലാഭവൻ ഷാജോൺ, സന്തോഷ് കീഴാറ്റൂർ, സെന്തിൽ കൃഷ്ണ, മേഘനാഥൻ, കോട്ടയം രമേഷ്, ബാലാജി ശർമ്മ, നീനാ ക്കുറുപ്പ് ,സോനാ ഹൈഡൻ എന്നിവരും പുതുമുഖങ്ങളായ ജിജുരാജും, ദുഷ്യന്ത് ജയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വിനു.കെ മോഹൻ- ജിജുരാജ് എന്നിവരുടേതാണ് തിരക്കഥ.
ഹരി നാരായണൻ്റെ വരികൾക്ക് മോഹൻ സിതാര ഈണം പകരുന്നു.
പശ്ചാത്തല സംഗീതം – റോണി റാഫേൽ.
മണി പെരുമാൾ ഛായാഗ്രഹണവും
അഖിലേഷ് മോഹൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: പ്രീനന്ദ് കല്ലാട്ട്.
പ്രൊഡക്ഷൻ ഡിസൈനർ :
ഉണ്ണി സക്കേവൂസ്.
പ്രൊഡക്ഷൻ കൺട്രോളർ:
രാജൻ ഫിലിപ്പ് .
ഡിസംബർ അവസാനവാരം വയനാട്ടിലെ വിവിധ ലൊക്കേഷനുകളിലായി ‘അസ്ത്ര’ ചിത്രീകരണമാരംഭിക്കും.
സാഗാ ഇൻ്റർനാഷണൽ ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്