KeralaNEWS

വിവാഹം കഴിക്കാത്ത സ്ത്രീ കുട്ടിയെ പ്രസവിച്ചാൽ കുഴപ്പമാണെന്ന് കരുതുന്ന മലയാളി സദാചാര ബോധം മാറണം: അനുപമ

വിവാഹം കഴിക്കാത്ത ഒരു സ്ത്രീ കുട്ടിയെ പ്രസവിച്ചാൽ കുഴപ്പമാണെന്ന് കരുതുന്ന മലയാളിയുടെ സദാചാര ബോധമാണ് മാറേണ്ടതെന്ന് അനുപമ.ദത്ത് വിവാദത്തിൽ തനിക്കെതിരെയുണ്ടായ സൈബർ ആക്രമണങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
നവോത്ഥാനം ഒക്കെ പറച്ചിലില്‍ മാത്രം ഒതുങ്ങി പോകുന്ന ഒരവസ്ഥയാണ് ഇന്ന് കേരളത്തിലും പ്രത്യേകിച്ച് സിപിഐഎം എന്ന പാർട്ടിയിലും ഉള്ളത്.കല്യാണം കഴിക്കാതെ ഒരു പെൺകുട്ടി പ്രസവിച്ചു കഴിഞ്ഞാൽ ആർക്കും അംഗീകരിക്കാൻ പറ്റാത്ത സ്ഥിതിയാണ് നവോത്ഥാന കേരളത്തിലും നവോത്ഥാന പാർട്ടിയിലും ഉള്ളതെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അനുപമ വ്യക്തമാക്കി.
‘ആദ്യമൊക്കെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയപ്പോൾ ഒറ്റപ്പെടലായിരുന്നു. പിന്നീട് ഒരുപാട് പേർ സഹായിച്ചു,കൂടെ നിന്നു. ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ട്, അപ്പോഴൊക്കെ കുഞ്ഞിനെ ഓർത്താണ് പിടിച്ച് നിന്നത്.എന്റെ കുഞ്ഞിനെ തിരിച്ച് കിട്ടില്ല എന്നാണെങ്കിൽ ജീവിച്ചിരിക്കാൻ പോലും ആഗ്രഹമുണ്ടായിരുന്നില്ല.എനിക്ക് ഇനിയും കുട്ടികൾ ഉണ്ടാകുമല്ലോ എന്നായിരുന്നു പലരും ചോദിച്ചത്’, അനുപമ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: