കോട്ടയം കട്ടച്ചിറയില്‍ കരിക്ക് വില്‍പ്പനക്കാരന്‍ ഓടിച്ച ആംബുലന്‍സ് ഇടിച്ച് നാലുപേര്‍ക്ക് പരുക്ക്. നിയന്ത്രണംവിട്ട ആംബുലന്‍സ് രണ്ട് ബൈക്കുകളിലും ഓട്ടോറിക്ഷയിലും ഇടിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ കരിക്ക് കുടിക്കാന്‍ ഇറങ്ങിയപ്പോഴാണ് കരിക്ക് വില്‍പ്പനക്കാരന്‍ വാഹനമോടിച്ചത്. പാലാ ജനറൽ ആശുപത്രിയുടെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.ആമ്പുലൻസ് ഡ്രൈവറെയും കരിക്ക് വിൽപ്പനക്കാരനെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.