MovieNEWS

തുടർച്ചയായി 7 തവണ മരക്കാർ തീയറ്ററിൽ കണ്ട ലാലേട്ടൻ ആരാധകൻ

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് ഇപ്പോള്‍ തിയേറ്ററുകളെ ഇളക്കി മറിക്കുന്നത്. കടുത്ത മോഹന്‍ലാല്‍ ആരാധകര്‍ ഒക്കെ തന്നെ ഫാന്‍സ് ഷോ തന്നെയാവും കണ്ടിട്ടുണ്ടാവുക. എന്നാല്‍ ഇവിടെ ഒരു ആരാധകന്റെ കഥ അല്‍പ്പം വ്യത്യസ്തമാണ്. ഒരു തവണയോ രണ്ട് തവണയോ മൂന്ന് തവണയോ അല്ല മറിച്ച് ഏഴ് തവണയാണ് ചിത്രം കണ്ടത്. കോട്ടയം പാക്കില്‍ സ്വദേശിയും നടനുമായ അഖിലേഷ് ഈശ്വര്‍ എന്ന കടുത്ത മോഹന്‍ലാല്‍ ആരാധകനാണ് ഇത്തരത്തില്‍ തുടര്‍ച്ചയായി 7 ഷോകള്‍ കണ്ട് റെക്കോര്‍ഡിട്ടിരിക്കുന്നത്.

12 മണിക്ക് ,3 മണിക്ക്, 7 മണിക്ക്, 10.15ന്, 12.15ന്, 5.30ന്, 8.45ന് എന്നീ ഷോകള്‍ കണ്ടു. 12 മണിക്ക് ആദ്യ ഷോ അഭിലാഷില്‍ തിയേറ്ററില്‍ കണ്ട അഖിലേഷ് 8.45ന് അതേ തിയേറ്ററില്‍ ഷോ കണ്ടാണ് 21 മണിക്കൂറോളം നീണ്ട് നിന്ന ആ മരയ്ക്കാര്‍ continues watch എന്ന് പറയുന്ന ആ വലിയ ദൗത്യം അഖിലേഷ് പൂര്‍ത്തിയാക്കിയത്.മോഹന്‍ലാല്‍ ആരാധക കൂട്ടായ്മയിലൊക്കെ തന്നെ ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

സിനിമ റിലീസ് ചെയ്യുന്നതിന് തലേദിവസം തന്നെ അഖിലേഷ് ഈശ്വര്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ താന്‍ ഇത്തരത്തില്‍ 7 ഷോകള്‍ കാണാന്‍ പോകുന്നുവെന്ന രീതിയില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ ആളുകള്‍ അത് മുഖവിലക്കെടുത്തിരുന്നില്ല. എന്നാല്‍ 7 ഷോകള്‍ പൂര്‍ണമായും കണ്ടതിന് ശേഷം അതിനെപ്പറ്റിയും അഖിലേഷ് ഈശ്വര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.

നല്ല കിടിലന്‍ ദിവസമാണ് കഴിഞ്ഞുപോയത്…
അടുപ്പിച്ച് 7 ഷോകള്‍… ഏതാണ്ട് 23മണിക്കൂറോളം തുടര്‍ച്ചയായീ ടീയറ്ററില്‍ തന്നെ…?
ഇനി ഇതുപോലെ ഒന്ന് ജീവിതത്തില്‍ സാധിക്കുമോയെന്നറിയില്ല… എന്തായാലും ഭക്ഷണം കഴിക്കാത്തതിന്റെ കുറച്ച് ക്ഷീണമുണ്ടായീ എന്നതൊഴിച്ചാല്‍ ഒരിക്കലും മറക്കാനാവാത്ത, ഒരുപാട് സന്തോഷം തന്ന അനുഭവമായിരുന്നൂ ഈ മാരത്തോണ്‍ സിനിമ കാഴ്ച്ച…
മരക്കാര്‍ അറബികടലിന്റെ സിംഹം…?
ടീയറ്ററില്‍ തന്നെ കാണാന്‍ ശ്രമിക്കുക എന്നതായിരുന്നു പോസ്റ്റ്. എന്തായാലും ഈ അനുഭവം പുതിയതാണ് നമ്മള്‍ എത്ര കടുത്ത ആരാധകനാണെങ്കിലും നമ്മള്‍ എത്ര സിനിമ പ്രേമി ആണെങ്കിലും ഒരേ സിനിമ 3 തവണ മാക്‌സിമം. എന്നാല്‍ അത് 7 തവണ ഒരേ ദിവസം കാണുക എന്ന് പറഞ്ഞാല്‍ ചില്ലറക്കാര്യമല്ല.

മോഹന്‍ലാല്‍ എന്ന നടനെ ഒരുപാട് ആരാധിക്കുന്ന അതുപോലെ തന്നെ സിനിമയെന്ന കലാരൂപത്തെ ഒരുപാട് സ്‌നേഹിക്കുന്ന വ്യക്തിക്ക് മാത്രം ചെയ്യാന്‍ സാധിക്കുന്ന ഒരുകാര്യമാണിത്. അഖിലേഷ് ഈശ്വര്‍ ഒരു നടന്‍ കൂടിയാണ്. അതുകൊണ്ടാകാം സിനിമയെന്ന കലയോട് അത്രയ്ക്കും അടങ്ങാത്തൊരു അഭിനിവേശമുളളത്. എന്തായാലും അഖിലേഷ് ഈശ്വറിന്റെ ഈ മാരത്തോണ്‍ സിനിമ കാണല്‍ ഒരുപാട് പേര്‍ക്ക് പ്രചോദനമായിട്ടുണ്ട്.

നവാഗതനായ സുധീഷ് മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ജോഷ്വാ മോശയുടെ പിന്‍ഗാമിയാണ് അഖിലേഷ് ഈശ്വറിന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ചിരിക്കുന്നവരില്‍ 99 ശതമാനം പേരും പുതുമുഖങ്ങളാണ് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കള, ആര്‍ക്കറിയാം എന്നി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ പ്രമോദ് വെളിയനാടും ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രമായെത്തുന്നു.

കയേദു സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അഖിലേഷിനൊപ്പം നാല്‍പ്പതോളം പുതുമുഖങ്ങളും വേഷമിട്ടിരിക്കുന്നു. വിനോദ് ഗോപി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് അനീഷ് സ്വാതിയും, സംഗീതവും പശ്ചാത്ത സംഗീതവും ഒരുക്കിയിരിക്കുന്നത് ബോണി ലൂയിസുമാണ്. കോവിഡ് പരിമിതികള്‍ക്കുളളില്‍ നിന്നാണ് അണിയറ പ്രവര്‍ത്തര്‍ സിനിമ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ചിത്രം പൂര്‍ണമായും ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ഡ്രാമയാണെന്ന് സംവിധായകന്‍ പറയുന്നു. ഒരു പെണ്‍കുട്ടിയുടെ തിരോധാനവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം സംസാരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല.

Back to top button
error: