ഫ്രം ദുബായ് ടു വെട്ടുക്കുഴി എന്നൊരു ഹാസ്യനോവൽ പണ്ട് തോമസ് പാല എഴുതിയിട്ടുണ്ട്.ഇന്നാണെങ്കിൽ ഫ്രം പാലാ ടു പാലം എയർപോർട്ട് എന്നാകുമായിരുന്നു അത്.
താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ അവിടെ നായ കയറി ഇരിക്കും എന്നൊരു ചൊല്ല് മലയാളത്തിലുണ്ട്.ഡൽഹിയിൽ നായകളുടെ എണ്ണം കുറവായിട്ടാണോ എന്തോ കഴിഞ്ഞദിവസം വരെ ആ സീറ്റിൽ യാതൊന്നും സംഭവിച്ചില്ല.
ചിലർ അങ്ങനെയാണ്..
ലോക്സഭയിലിരിക്കുമ്പോൾ രാജ്യസഭയിലേക്ക് പോകണമെന്ന് തോന്നും.
രാജ്യസഭയിലിരിക്കുമ്പോൾ അത് വേണ്ട നിയമസഭയാണ് നല്ലതെന്നു തോന്നും.
ഇനി നിയമസഭ കിട്ടിയില്ലെങ്കിൽ വീണ്ടും രാജ്യസഭയിലേക്കു പോകും.
ജനങ്ങൾ തെരഞ്ഞെടുക്കാത്തതുകൊണ്ട് ഇങ്ങനെ പോകാൻ വളരെ എളുപ്പവുമാണ്.ആനപ്പുറത്ത് ഇരുന്ന അപ്പന്റെ ആസനത്തിലെ തഴമ്പ് പൊക്കി കാണിച്ചാൽ വളരെ എളുപ്പവും.
എന്തായാലും താൻ രാജിവെച്ച അതേ സീറ്റിലേക്ക് മറ്റെങ്ങും നിന്ന് ജയിക്കാത്തതുകൊണ്ട് താൻ തന്നെ പോകുന്നതിന് അൽപ്പമെങ്കിലും ഉളിപ്പു വേണം.
ഏതായാലും പാലാക്കാർ കഴിക്കുന്നത് റബർ പാലല്ല, അരിയാഹാരം തന്നെ എന്നതിന് ഇതിൽക്കൂടുതൽ തെളിവ് വേണോ..!!
എല്ലാത്തിനും സാക്ഷിയായി ആ കുരിശുപള്ളി ഇപ്പോഴും തലയെടുപ്പോടെ അവിടെ ഉയർന്നു നിൽക്കുന്നുണ്ട്.
ചാച്ചനോട് ഒന്നും തോന്നരുതേ മക്കളേ !!!
Tags
Palai