
അടിമാലിക്കു സമീപം മില്ലുംപടിയില്‍ കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. നെടുമ്പാശ്ശേര് എയര്‍പോര്‍ട്ടില്‍ നിന്ന് രാജാക്കാട് മുല്ലക്കാനത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.






