തിരുവനന്തപുരം: ആലുവയില്‍ ഭര്‍തൃപീഡനത്തെത്തുടര്‍ന്ന് നിയമവിദ്യാര്‍ഥി മോഫിയ പര്‍വീണ്‍ (23) ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് വനിത കമ്മിഷന് അധ്യക്ഷ പി.സതീദേവി.
തെറ്റ് ആവര്‍ത്തിക്കുന്ന സിഐ സുധീറിനെതിരെ കൂടുതല്‍ നടപടി വേണം. ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. കമ്മിഷന് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ലഭിച്ച ശേഷം കൂടുതല്‍ നടപടിയുണ്ടാവുമെന്നും അവര്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ പൊലീസിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് വനിത കമ്മിഷന് അധ്യക്ഷയുടെ പ്രതികരണം.