റിസോർട്ടില്‍ കഞ്ചാവ് ചെടി വളർത്തി; 2 വിദേശ പൗരന്മാർക്ക് കഠിന തടവും പിഴയും

ഇടുക്കി : റിസോര്‍ട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ കേസില്‍ 2 വിദേശ പൗരന്മാര്‍ക്ക് കഠിന തടവും പിഴയും. ഈജിപ്ഷ്യന്‍ പൗരനായ ഏദല്‍ , ജര്‍മന്‍ പൗരന്‍ അള്‍റിച്ച് എന്നിവര്‍ക്കാണ് 4 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. മാത്രമല്ല കഞ്ചാവും ഹാഷിഷ് ഓയിലും കൈവശം വെച്ചതിന് ഒരുമാസം കഠിന തടവും പതിനായിരം പിഴയും ശിക്ഷിച്ചിട്ടുണ്ട്. മുട്ടം എന്‍ഡിപിഎസ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.

കുമളി – തേക്കടി റോഡിലെ റിസോര്‍ട്ടിലെ ചെടിച്ചട്ടികളിലാണ് അഞ്ച് കഞ്ചാവ് ചെടികള്‍ ഇവര്‍ നട്ടുവളര്‍ത്തിയത്. ഒപ്പം 90 ഗ്രാം വീതം കഞ്ചാവും ഹാഷിഷും പിടികൂടുകയും ചെയ്തു. 2016 ഡിസംബര്‍ 30 നാണ് ഇരുവരെയും എക്‌സൈസ് അറസ്റ്റു ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *