MovieNEWS

‘ജെഴ്സി’യുടെ ഹിന്ദി പതിപ്പില്‍ ഷാഹിദ് കപൂര്‍ നായകന്‍; ചിത്രം ഡിസംബര്‍ 31 ന് തീയേറ്ററുകളില്‍

ഷാഹിദ് കപൂര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്‌പോര്‍ട്‌സ് ഡ്രാമ ‘ജെഴ്‌സി’ ഡിസംബര്‍ 31ന് തിയറ്ററുകളില്‍ എത്തും. തെലുങ്ക് സംവിധായകന്‍ ഗൗതം തിണ്ണനുറിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ചിത്രം. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

‘ഈ സന്തോഷ വാര്‍ത്ത നിങ്ങളുമായി പങ്കുവെക്കാന്‍ 2 വര്‍ഷമായി കാത്തിരിക്കുയായിരുന്നു. ഇതിലെ കഥയും കഥാപാത്രവും വളരെ സ്‌പെഷ്യലാണ്. നിങ്ങള്‍ക്കും അതുപോലെയായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.’ ഷാഹിദ് കപൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Signature-ad

2019 ല്‍ നാനിയെ നായകനാക്കി ഗൗതം തെലുങ്കില്‍ ഒരുക്കിയ ഇതേപേരുള്ള സിനിമയുടെ റീമേക്ക് ആണ് ചിത്രം. ജീവിതത്തില്‍ വിജയം നേടാന്‍ കഴിയാതെപോയ ഒരു ക്രിക്കറ്ററുടെ വേഷത്തിലാണ് ഷാഹിദ് എത്തുന്നത്.

മൃണാള്‍ താക്കൂര്‍ ആണ് നായിക. റോണിത് കംറ, ഷരദ് കേല്‍ക്കര്‍, പങ്കജ് കപൂര്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദില്‍ രാജു, എസ് നാഗ വംശി, അമന്‍ ഗില്‍ എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം അനില്‍ മെഹ്ത, എഡിറ്റിംഗ് നവീന്‍ നൂലി, സംഗീതം പരമ്പര താക്കൂര്‍, പശ്ചാത്തല സംഗീതം അനിരുദ്ധ് രവിചന്ദര്‍, സ്‌പോര്‍ട്‌സ് കൊറിയോഗ്രഫര്‍ റോബ് മില്ലര്‍, ആക്ഷന്‍ ഡയറക്ടര്‍ മനോഹര്‍ വര്‍മ്മ. കബീര്‍ സിംഗിന്റെ വന്‍ വിജയത്തിനു ശേഷം ഷാഹിദ് കപൂറിന്റെ റിലീസാവുന്ന ചിത്രംകൂടിയാണിത്.

Back to top button
error: