Lead News

ആലുവയിലെ പെണ്‍കുട്ടിയുടെ ആത്മഹത്യ:പൊലീസ് മേധാവി റിപ്പോര്‍ട്ട് തേടി, സി ഐ യുടെ വീഴ്ച പരിശോധിക്കും

 

ആലുവയിലെ പെണ്‍കുട്ടിയുടെ ആത്മഹത്യ സംബന്ധിച്ച വിവാദത്തില്‍ സംസ്ഥാന പൊലീസ് മേധാവി റിപ്പോര്‍ട്ട് തേടി. കൊച്ചി റേഞ്ച് ഡിഐജിയോടാണ് റിപ്പോര്‍ട്ട് തേടിയത്. വിഷയം കൈകാര്യം ചെയ്തതില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന്റെ നിര്‍ദേശം. വിഷയത്തില്‍ ഇന്ന് വൈകുന്നേരത്തിനകം റിപ്പോര്‍ട്ട് നല്‍കണം എന്നും ഡിജിപി നിര്‍ദേശിക്കുന്നു.

Signature-ad

പോലിസിനെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയ ആലുവയില്‍ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ സംഭവ സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകള്‍ അടക്കം പരിശോധിക്കണമെന്നും കൊച്ചി റേഞ്ച് ഡി ഐ ജി നീരജ് കുമാര്‍ ഗുപ്തയോട് ഡി ജി പി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ സേനയ്ക്ക് വീഴ്ചയുണ്ടായതായി ചൂണ്ടിക്കാട്ടി നേരത്തെ സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചും ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡി ഐ ജി യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി ഐ യ്ക്ക് എതിരെ കടുത്ത നടപടി ഉണ്ടാകുമെന്നാണ് സൂചനകള്‍.

Back to top button
error: