Breaking NewsCrimeKeralaLead NewsNEWS
സഹോദരൻ ടിവി റിമോട്ട് കൊടുത്തില്ല, വഴക്കിട്ട 12 കാരൻ വീടിന്റെ തട്ടിൻപുറത്ത് ജീവനൊടുക്കിയ നിലയിൽ

പാലക്കാട്: സഹോദരൻ ടിവിയുടെ റിമോട്ട് നൽകാത്തതിനെ തുടർന്ന് പന്ത്രണ്ടുകാരൻ ജീവനൊടുക്കു. പാലക്കാട് തച്ചമ്പാറ സ്വദേശി പ്രദോഷാണ് തൂങ്ങിമരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.
സഹോദരൻ ടിവിയുടെ റിമോർട്ട് നൽകാത്തതിന്റെ പേരിൽ വഴക്കിട്ട പ്രദോഷിനെ കുറേനേരത്തേക്ക് കാണാനില്ലായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ വീട്ടിലെ തട്ടിൻപുറത്ത് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ടാം ക്ലാസിലേക്ക് ജയിച്ച് വിദ്യാർഥിയാണ് പ്രദോഷ്.






