Breaking NewsIndiaKeralaLead NewsNEWS

വിഡി സതീശൻ തന്നെ കേരളത്തിന്റെ ജന’നായകൻ’!! പ്രഖ്യാപനം അങ്ങ് ഡൽഹിയിൽ നിന്ന്

തിരുവനന്തപുരം: പത്തു ദിവസത്തെ കാത്തിരിപ്പിന് ഒടുവിൽ അന്ത്യം. കേരളത്തിന്റെ മുഖ്യമന്ത്രിയായി ജനങ്ങളുടെ നേതാവ് വിഡി സതീശനെ ഹൈക്കമാൻഡ് തെരഞ്ഞെടുത്തു. പ്രഖ്യാപനം 12 മണിക്ക് ഡൽഹി എഐസിസി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. നിരീക്ഷകരും ദീപദാസ് മുൻഷിയും പങ്കെടുത്ത വാർത്തയിലാണ് പ്രഖ്യാപനമെത്തിയത്.

പ്രഖ്യാപനം ഡൽ​ഹിയിൽ നിന്നെത്തുമറിഞ്ഞതോടെ കെ.സി. വേണുഗോപാൽ കേരളത്തിലേക്ക് വരുന്നില്ലെന്നു തീരുമാനിക്കുകയായിരുന്നു. നേരത്തെ കോൺഗ്രസ് നേതാക്കളുമായി ഡൽഹിയിൽനിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ചാർട്ടേഡ് ഫ്‌ളൈറ്റിൽ കെ.സി. വേണുഗോപാൽ എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഫ്‌ളൈറ്റിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്‌നിക്, ഉത്തരാഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് നേതാവ് സൂര്യകാന്ത് ദസ്മാന എന്നിവരും എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ നിലവിൽ ഇവർ ഡൽഹിയിൽ തുടരുകയാണെന്നാണ് അറിയുന്നത്. അതേസമയം, രാഹുൽ ഗാന്ധിയുമായി ഇന്ന് രാവിലെ കെ.സി. വേണുഗോപാൽ നടത്തിയ ചർച്ച ഒരുമണിക്കൂറിലേറെ നീണ്ടിരുന്നു. ഇതിനുശേഷമാണ് കെ.സി. വേണുഗോപാൽ കേരളത്തിലേക്ക് വരുന്നില്ലെന്ന് തീരുമാനിച്ചത്. അതേസമയം രാഹുൽ ​ഗാന്ധി രമേശ് ചെന്നിത്തലയെ ഫോണിൽ വിളിച്ച് തീരുമാനം അറിയിച്ചതായും വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: