24 ചാനൽ കോട്ടയം ബ്യൂറോ ചീഫ് CG ദിൽജിത്ത് അന്തരിച്ചു. 32 വയസ്സായിരുന്നു. നേരത്തെ കൈരളി ടി വി യുടെ തൃശ്ശൂർ ബ്യുറോ റിപ്പോർട്ടർ ആയിരുന്നു.തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനായ ദിൽജിത്ത് കഴിഞ്ഞ ഏഴ് വർഷമായി ദൃശ്യമാധ്യ രംഗത്ത് സജീവമാണ്.
ട്വന്റിഫോറിന്റെ തുടക്കം മുതൽ കോട്ടയം ബ്യൂറോ മേധാവിയായിരുന്നു. വ്യത്യസ്തമായ നിരവധി റിപ്പോർട്ടുകളിലൂടെ ദൃശ്യമാധ്യമ രംഗത്ത് ദിൽജിത്ത് ശ്രദ്ധേയനായിരുന്നു. ഭാര്യ പ്രസീത. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്.