Lead NewsNEWS

യുഎഇയിൽ പുതിയ തൊഴിൽ നിയമം പ്രഖ്യാപിച്ചു

തൊഴിൽ മേഖലയിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് പുതിയ നിയമം ഹ്യൂമൻ റിസോഴ്‌സ്, എമിറേറ്റൈസേഷൻ മന്ത്രി ഡോ. അബ്ദുൾ റഹ്മാൻ അൽ അവാർ പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി രണ്ടു മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.

എമിറാത്തി കേഡറുകളുടെ പങ്കാളിത്തവും തൊഴിൽ മേഖലയിൽ സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളെ ഈ നിയമം പിന്തുണയ്ക്കുന്നുവെന്ന് അൽ അവാർ പറഞ്ഞു.എക്സിക്യൂട്ടീവ് റെഗുലേഷൻസ് നിർണയിക്കുന്ന വ്യവസ്ഥകൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി ഒരു ജീവനക്കാരന്റെ പ്രൊബേഷൻ കാലയളവ് ആറ് മാസത്തിൽ കൂടരുത് എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

തൊഴിലാളികളുടെ ഔദ്യോഗിക രേഖകൾ അനധികൃതമായി പിടിച്ചെടുക്കുന്നത് തടയാൻ നിയമം വ്യവസ്ഥ ചെയ്യുന്നു. ഒരു ബിസിനസ്സ് സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ തൊഴിലാളിയെ അനുവദിക്കുന്ന നിയമം, തൊഴിൽ കാലാവധിയുടെ അവസാനം രാജ്യം വിടാൻ തൊഴിലുടമകൾ നിർബന്ധിക്കുന്നതിൽ നിന്നു തൊഴിലാളികളെ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Back to top button
error: