IndiaLead NewsNEWS

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; കേന്ദ്രം വിളിച്ച അടിയന്തര യോഗം ഇന്ന്

ഡല്‍ഹിയിലെ വായു മലിനീകരണം തടയാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം വിളിച്ച അടിയന്തര യോഗം ഇന്ന്. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുക്കും. മലിനീകരണം രൂക്ഷമായ സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമോ എന്നതടക്കമുള്ള തീരുമാനം ഇന്ന് ഉണ്ടായേക്കും. വായു മലിനീകരണം കുറക്കാന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഫലപ്രദമായ മാര്‍ഗങ്ങള്‍ തേടണമെന്ന് സുപ്രീം കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ യോഗം വിളിച്ചത്.

അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിടുന്ന കാര്യം പരിഗണനയിലെടുക്കണമെന്ന് സംസ്ഥാനങ്ങളോട് കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഡല്‍ഹിയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. വായുനിലവാര സൂചിക 50 ല്‍ താഴെ വേണ്ടിടത്ത് ഡല്‍ഹിയില്‍ ഇപ്പോള്‍ 471 ന് മുകളിലാണ്.

Back to top button
error: