Breaking NewsKeralaLead NewsNEWS

മാധ്യമങ്ങളെ കാണാതെ, വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ പിണറായി, കേരളത്തിലുണ്ടായ കനത്ത തിരിച്ചടിയും ബംഗാളിലെ ബിജെപിയുടെ വിജയവും അതീവ ഗൗരവത്തോടെ കാണുന്നു, പാർട്ടി ആത്മപരിശോധന നടത്തും, തിരുത്തൽ നടപടികൾ സ്വീകരിച്ച് മുന്നോട്ടു പോകും- പൊളിറ്റ് ബ്യൂറോ

കണ്ണൂർ: കഴിഞ്ഞ കുറച്ചുമണിക്കൂറുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിയർക്കുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യംവഹിച്ചത്. കഴിഞ്ഞ തവണ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ധർമടത്ത് ആദ്യ ആറ് റൗണ്ട് കഴിയുന്നിടംവരെ യുഡിഎഫ് സ്ഥാനാർഥി മുന്നോട്ടു പോകുന്ന കാഴ്ച. ഏഴാം റൗണ്ട് മുതലാണ് പിണറായി വിജയന് അൽപം ആശ്വസിക്കാനുള്ള വക കണ്ടുതുടങ്ങിയത്. ധർമടത്ത് 19247 വോട്ടിനാണ് പിണറായി ജയിച്ചുകയറിയത്.

അതേസമയം തോൽവിക്ക് ശേഷം മാധ്യമങ്ങളെ കാണാൻ കൂട്ടാക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിഞ്ഞുമാറി. ഇന്ന് പിണറായിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എംഎൽഎ ഓഫീസിൽ എത്തും എന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ ഫലം മോശമായതിനെ തുടർന്ന് ഓഫീസിൽ വന്നില്ല.

Signature-ad

ഇതിനിടെ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ കനത്ത തിരിച്ചടിയും പശ്ചിമ ബംഗാളിലെ ബിജെപിയുടെ വിജയവും അതീവ ഗൗരവത്തോടെ കാണുന്നതായി സിപിഎം പൊളിറ്റ് ബ്യൂറോ. പത്ത് വർഷം നീണ്ടുനിന്ന ഭരണത്തിന് ശേഷം കേരളത്തിൽ എൽഡിഎഫ് പരാജയപ്പെട്ടത് ജനവിധി മാനിച്ചുതന്നെ പരിശോധിക്കുമെന്ന് പാർട്ടി അറിയിച്ചു. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും ജനക്ഷേമത്തിനായി പരമാവധി ശ്രമിച്ചിട്ടും കേരളത്തിൽ ഭരണത്തുടർച്ച നേടാനാവാത്തത് എന്തുകൊണ്ടാണെന്ന് പാർട്ടി പരിശോധിക്കും. പരാജയത്തിൻറെ കാരണങ്ങളെക്കുറിച്ച് ഗൗരവമായ ആത്മപരിശോധന നടത്തുമെന്നും ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിച്ച് ജനകീയ പോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്നും പാർട്ടി വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: