Breaking NewsKeralaLead NewsNEWSpolitics

‘യുഡിഎഫ് അധികാരത്തിൽ വന്നാൽ ലീഗ് ഭരിക്കും; പിന്നെ ഈ നാട്ടിൽ അരാജകത്വമല്ലാതെ മറ്റെന്തെങ്കിലുമുണ്ടാകുമോ? ഇവിടെ എത്ര മാറാട് ഉണ്ടാകും?ലീഗിന്റെ വക്താവാണ് വി ഡി സതീശൻ‘:വെള്ളാപ്പള്ളി

ആലപ്പുഴ: യുഡിഎഫ് അധികാരത്തിൽ വന്നാൽ ലീഗ് ഭരിക്കും, ലീഗ് ഭരിച്ചാൽ അരാജകത്വമല്ലാതെ മറ്റൊന്നുമുണ്ടാകില്ലയെന്ന് വെള്ളാപ്പള്ളി നടേശൻ. എക്സിറ്റ് പോൾ ഫലങ്ങൾ എല്ലായിപ്പോഴും ശരിയാവണമെന്നില്ല. അത്തരം പ്രവചനങ്ങളിൽ തെറ്റു വരാം. അതിനാൽ മെയ്യ് നാലാം തീയ്യതിയിലെ വോട്ടെണ്ണൽ വരെ കാത്തിരിക്കുന്നിട്ട് ഫലം പറയുന്നതല്ലേ ഭം​ഗിയെന്നും അദ്ദേഹം പറഞ്ഞു.

‘വിഡി സതീശൻ ലീ​ഗിന്റെ വക്താവാണ്. സതീശൻ തന്റേടത്തോടെ എന്തും പറയുന്നതിനു പിന്നിലെ ശക്തി ലീ​ഗാണ്. അതെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കോൺ​ഗ്രസിന്റെ മുഖ്യമന്ത്രിയെക്കുറിച്ച് തീരുമാനിക്കേണ്ടത് കോൺ​ഗ്രസാണ്. ഘടകകക്ഷികൾക്ക് അതിൽ കാര്യമില്ല. പിന്നെയെന്തിനാണ് ലീ​ഗ് മുഖ്യമന്ത്രി ചർച്ച നടത്തുന്നതും സതീശനെ പിന്തുണയ്ക്കുന്നതും? യുഡിഎഫ് ജയിച്ചാൽ ലീ​ഗ് ഭരിക്കുമെന്നു തന്നെയാണ് അതിർത്ഥം.

Signature-ad

ലീ​ഗിന്റെ ഭരണകൂടം വന്നാൽ ഈ നാട്ടിൽ അരാജകത്വമല്ലാതെ മറ്റെന്തെങ്കിലുമുണ്ടാകുമോ? ഇവിടെ എത്ര മാറാട് ഉണ്ടാകും? ലീ​ഗ് പറയും ഞങ്ങൾക്ക് മുഖ്യമന്ത്രി പദത്തിനുള്ള അർഹതയുണ്ടെന്ന്. അതു കിട്ടിയില്ലെങ്കിൽ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്നു പറയും. ഇരിക്കാൻ പറയുമ്പോൾ കിടന്നു കൊടുക്കുന്നവരാണ് യുഡിഎഫിലുള്ളത്. ലീ​ഗിന്റെ ആവശ്യങ്ങൾ ‘തന്നേക്കാവേ‘ എന്നു പറഞ്ഞ് അവർ നടത്തിക്കൊടുക്കും‘; വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

‘ഞാൻ കണക്കുകൂട്ടുന്നത് ചെറിയ ഭൂരിപക്ഷത്തിനെങ്കിലും പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിലേറുമെന്നാണ്. ചിലപ്പോൾ അതെന്റെ ആ​ഗ്രഹമായിരിക്കാം‘. വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: