KeralaLead NewsNEWS

നടിയെ ആക്രമിച്ച കേസ്‌; പ്രതിക്ക് ജാമ്യം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്നാം പ്രതി മണികണ്ഠനാണ് ജാമ്യം അനുവദിച്ചത്.

2017-മുതല്‍ ഇയാള്‍ റിമാന്‍ഡിലാണ്. മുന്‍പ് പല തവണ മണികണ്ഠന്‍ അടക്കം റിമാന്‍ഡിലുള്ള പ്രതികളുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചിരുന്നു. എന്നാല്‍ വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ മണികണ്ഠന് കോടതി ജാമ്യം അനുവദിച്ചത്.

Signature-ad

കേസിലെ പ്രതികളായ പള്‍സര്‍ സുനി, വിജേഷ്, മാര്‍ട്ടിന്‍ എന്നിവര്‍ ഇപ്പോഴും വിചാരണത്തടവുകാരായി റിമാന്‍ഡില്‍ തന്നെയാണുള്ളത്. 2017-ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് തൊട്ടുപിന്നാലെ മണികണ്ഠന്‍ അടക്കമുള്ള പ്രതികള്‍ പിടിയിലായിരുന്നു.

Back to top button
error: