കൊച്ചി:കൊച്ചിയില്‍ മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസിലെ പ്രതിയായ അബ്ദുള്‍ റഹ്മാനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും.
അപകട സമയത്ത് മോഡലുകളുടെ വാഹനം ഓടിച്ചിരുന്നത് ഇയാളാണ്. അബ്ദുള്‍ റഹ്മാന് മദ്യപിച്ചിരുന്നതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇയാള്‍ക്കെതിരെ മനഃപൂര്‍വ്വം അല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മത്സരയോട്ടത്തിനിടെയാണ് അപകടം സംഭവിച്ചത് പൊലീസ് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അപകടത്തിലേക്ക് നയിച്ച കാര്യങ്ങളെ കുറിച്ച് പരിശോധിക്കുന്നതിന്റെ ഭാഗമായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നത്. അതേസമയം മോഡലുകള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ഇനിയും കണ്ടെത്താനായിട്ടില്ല.