Breaking NewsCrimeKeralaLead NewsNEWS

സുഹൃത്തിന്റെ തല ചുറ്റികയ്ക്ക് അടിച്ച് പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ സുഹൃത്തിനെ ചുറ്റികയ്ക്ക് തലക്കടിച്ച് വീഴ്ത്തി രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു. പാപ്പിനിശ്ശേരി സ്വദേശി ഷഫീഖ് (40) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ്‌ സംഭവം. ചുറ്റിക കൊണ്ട് തലക്കടിയേറ്റ സുഹൃത്ത് പ്രശാന്തൻ ചികിത്സയിലാണ്.

ഷെഫീക്കും പ്രശാന്തനും അടുത്ത സുഹൃത്തുക്കളായിരുന്നു. വിദേശത്തായിരുന്ന ഷഫീഖ് ഈ അടുത്തിടെയാണ് നാട്ടിലേക്ക് തിരികെ എത്തിയത്. ഇയാൾ ആരംഭിക്കാനിരിക്കുന്ന പുതിയ കടയുടെ വയറിംഗ് ജോലികൾ പ്രശാന്തിനെയായിരുന്നു ഏൽപിച്ചിരുന്നത്. ഇന്ന് രാവിലെ ഷഫീഖ് വീട്ടിലെത്തിയപ്പോൾ പ്രാശാന്തൻ സ്ഥലത്ത് ഉണ്ടായിരുന്നില്ല.

Signature-ad

വീട്ടിൽ കാത്തിരുന്ന ഷഫീഖ് പ്രശാന്തൻ എത്തിയതിനു പിന്നാലെ മേശപ്പുറത്ത് ഉണ്ടായിരുന്ന ചുറ്റിക കൊണ്ട് തലക്ക് അടിക്കുകയായിരുന്നു. തുടർന്ന് റെയിൽപാളം കടന്ന് സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു. വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: