ആദ്യഭാര്യ ഒരു സുഹൃത്തിനൊപ്പവും രണ്ടാമത് കെട്ടിയ അനുജത്തി മറ്റൊരു സുഹൃത്തിനൊപ്പവും നാടുവിട്ടു, പരാതിയുമായി പാവം ഭർത്താവ് പൊലീസ് സ്റ്റേഷനിൽ
ആദ്യഭാര്യ ഭർത്താവിൻ്റെ സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ക്കൊപ്പം കടന്നുകളഞ്ഞത് 15 വര്‍ഷം മുമ്പാണ്. പിന്നീടാണ് അവരുടെ അനുജത്തിയെ വിവാഹം ചെയ്തത്. രണ്ടാമത്തെ ഭാര്യ കൂട്ടുകാരനായ ചെത്തുതൊഴിലാളിക്കൊപ്പം മുങ്ങിയിട്ട് നാലുദിവസം
കാഞ്ഞങ്ങാട്: ആദ്യം ഒരു വിവാഹം കഴിച്ചു. സന്തോഷകരമായ ദാമ്പത്യ ജീവിതം. കാര്യമായ പ്രശ്നങ്ങളൊന്നുമില്ല.
ബോറടി കൊണ്ടാവാം, ദീർഘകാലത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ രണ്ടു മക്കളെയും കൂട്ടി ഭാര്യ ഭർത്താവിൻ്റെ സുഹൃത്തിനൊപ്പം നാടുവിട്ടു. ഭാര്യ നാടുവിട്ട് ശേഷം യുവാവ് രണ്ടാമതും വിവാഹം കഴിച്ചു. ആദ്യ ഭാര്യയുടെ അനുജത്തിയെ തന്നെ…!
പക്ഷേ രണ്ടാം ഭാര്യയും നാടുവിട്ടു. അതും ഒരു സുഹൃത്തിനൊപ്പം. നിരാശനായ ഭർത്താവ് ഒടുവിൽ പരാതിയുമായി പൊലീസിനെ സമീപിച്ചു.
കാസര്‍കോട് ജില്ലയിലെ ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ഹോസ്ദുര്‍ഗില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഇടുക്കി സ്വദേശിയാണ് പരാതിക്കാരന്. കള്ള് ചെത്ത് തൊഴിലാളിയായ യുവാവിന്റെ ഭാര്യ, ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു കുടുംബത്തിലെ യുവാവിനൊപ്പമാണ് കടന്നുകളഞ്ഞത്. യുവതിയുടെ ഭര്‍ത്താവും കാമുകനും അടുത്ത കൂട്ടുകാരായിരുന്നു. ഇരുവരുടെയും തൊഴിൽ കള്ള് ചെത്ത് തന്നെ.
ഈ ചൊവ്വാഴ്ചയാണ് രണ്ടാമത്തെ ഭാര്യ സുഹൃത്തിനൊപ്പം കടന്നുകളഞ്ഞതെന്ന് യുവാവ് നല്കിയ പരാതിയില്‍ പറയുന്നു. പതിമൂന്നും പതിന്നാലും വയസുള്ള മകളെയും കൂട്ടിയാണ് ഈ ഭാര്യയും നാടുവിട്ടത്.
യുവാവിന്റെ ആദ്യ ഭാര്യ സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ക്കൊപ്പം കടന്നുകളഞ്ഞത് 15 വര്‍ഷം മുമ്പാണ്. ആദ്യ ഭാര്യ ഒളിച്ചോടിയതിനെ തുടര്‍ന്ന് അവരുടെ അനുജത്തിയെ വിവാഹം ചെയ്തു കഴിഞ്ഞു വരികയായിരുന്നു യുവാവ്. അതിനിടെയാണ് രണ്ടാമത്തെ ഭാര്യയും കടന്നു കളഞ്ഞുവെന്ന പരാതിയുമായി യുവാവ് പൊലീസിന് സമീപിച്ചത്.
ആദ്യ ബന്ധത്തിലും യുവാവിന് രണ്ട് മക്കളുണ്ടായിരുന്നു. യുവാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.