Breaking NewsLead NewsNEWSWorld

ഇറാന്‍ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബിനെ വധിച്ച് ഇസ്രയേല്‍, വരും മണിക്കൂറില്‍ പ്രതീക്ഷിക്കാത്ത സൈനിക നീക്കമുണ്ടാകും, ശത്രുക്കളെ വേട്ടയാടുന്നത് തുടരുമെന്ന് ഇസ്രയേൽ കാറ്റ്‌സ്

ടെൽ അവീവ്: ഇറാന്‍ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബിനെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്. രാത്രിയിൽ നടത്തിയ വ്യോമാക്രമണത്തിലൂടെയാണ് ഖത്തീബിനെ വധിച്ചതെന്ന് ഇസ്രയേൽ അവകാശപ്പെടുമ്പോഴും, ഇറാൻ അധികൃതർ ഇതുവരെ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. വരും മണിക്കൂറുകളിൽ എല്ലാ യുദ്ധമുന്നണികളിലും വലിയ അപ്രതീക്ഷിത നീക്കങ്ങൾ ഉണ്ടാകുമെന്നും ശത്രുക്കളെ വേട്ടയാടുന്നത് തുടരുമെന്നും കാറ്റ്സ് വ്യക്തമാക്കി.

ഇറാന്റെ മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് പ്രത്യേക അനുമതി നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ പ്രമുഖ ഇറാനിയൻ നേതാവാണ് ഇസ്മായിൽ ഖത്തീബ്. ചൊവ്വാഴ്ച ഇറാന്റെ സുരക്ഷാ മേധാവി അലി ലാറിജാനിയെയും റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ ഗുലാംറെസ സുലൈമാനിയെയും ഇസ്രായേൽ വധിച്ചിരുന്നു.

Signature-ad

മരങ്ങൾക്കിടയിൽ ഒളിപ്പിച്ച ടെന്റിനുള്ളിൽ കഴിയുമ്പോഴാണ് ഗുലാംറെസ സുലൈമാനിയെ സൈന്യം വധിച്ചത്. ഫെബ്രുവരി 28-ന് അയത്തുള്ള അലി ഖമനേയിയെ വധിച്ചുകൊണ്ട് ആരംഭിച്ച സൈനിക നീക്കത്തിന് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും ശ്രദ്ധേയനായ നേതാവാണ് ലാറിജാനി. ഇറാന്റെ നേതൃനിരയിൽ ആർക്കും സുരക്ഷിതമായ ഇടമില്ലെന്ന സന്ദേശമാണ് ഈ ആക്രമണങ്ങളിലൂടെ ഇസ്രയേൽ നൽകുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: