Breaking NewsCrimeKeralaLead NewsNEWS
ഇന്‍സ്റ്റഗ്രാമില്‍ നിന്ന് യുവതികളുടെ ഫോട്ടോ ശേഖരിച്ചു, പിന്നാലെ മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ പ്രചരിപ്പിച്ചു, യുവാവിനെതിരെ പൊലീസ് കേസ്, ദുരുപയോഗം ചെയ്തത് 36ല്‍പ്പരം സ്ത്രീകളുടെ ഫോട്ടോകള്‍

കാസര്‍കോട്: യുവതികളുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായി പരാതി. യുവതി നല്കിയ പരാതിയില്‍ ആദൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ഇരിയണ്ണിക്കു സമീപം താമസക്കാരനായ അനൂപ് എന്നയാള്‍ക്കെതിരെ കാസര്‍കോട് സൈബര്‍ പൊലീസ് കേസെടുത്തു. പ്രതിക്കെതിരെ കൂടുതല്‍ പരാതികള്‍ വരാന്‍ സാധ്യത ഉണ്ടെന്നാണ് സൂചന.
ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് 36ല്‍പ്പരം യുവതികളുടെ ഫോട്ടോകള്‍ കൈക്കലാക്കിയതെന്നു സംശയിക്കുന്നു. ഇവ മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ പോസ്റ്റു ചെയ്യുകയായിരുന്നുവത്രെ. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് യുവതി സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്.






