യുഎസ്- ഇസ്രയേൽ സ്ഫോടനത്തിൽ ഖമനേയിയുടെ മരുമകന്റെ തല രണ്ടായി പിളർന്നു, ഇറാൻ സൈനിക മേധാവിയുടേതായി കുറച്ചു മാംസക്കഷ്ണങ്ങൾ മാത്രമേ അവശേഷിച്ചുള്ളു….സ്വന്തം പിതാവും ഭാര്യയും മകനും കൂടപ്പിറപ്പുകളുമെല്ലാം ഒറ്റ നിമിഷം കൊണ്ട് നഷ്ടപ്പെട്ടു, മൊജ്താബ രക്ഷപ്പെട്ടത് ആക്രമണം നടക്കുന്നതിന് നിമിഷങ്ങൾക്കു മുൻപ് പുറത്തിറങ്ങിയതിനാൽ, രക്ഷപ്പെട്ടവരിൽ മറ്റൊരു സഹോദരനും… ഓഡിയോ പുറത്ത്

തെഹ്റാൻ: ഇറാൻ്റെ മുൻ സുപ്രീം ലീഡറായ അലി ഖമനേയി കൊല്ലപ്പെട്ടതായി പറയപ്പെടുന്ന യുഎസ്- ഇസ്രായേൽ സംയുക്ത വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മൊജ്തബ ഖമനേയി, തന്റെ പിതാവും കുടുംബത്തിലെ മറ്റ് അംഗങ്ങളും കൊലപ്പെട്ട് യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി ദി ടെലിഗ്രാഫിന് ലഭിച്ച ചോർന്ന ഓഡിയോയിൽ പറയുന്നു. സ്ഫോടനത്തിന് മിനിറ്റുകൾക്ക് മുമ്പ് അദ്ദേഹം ജോലിക്കായി കോമ്പൗണ്ടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. പിന്നാലെയാണ് സ്ഫോടനമുണ്ടായത്.
ഫെബ്രുവരി 28-ന് രാവിലെ ഏകദേശം 9.32ഓടെയാണ് തെഹ്റാനിലെ ഖമനെയിയുടെ ഓഫീസ് സമുച്ചയത്തെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇറാൻ്റെ രാഷ്ട്രീയ-സൈനിക നേതൃത്വത്തെയും ഖമനെയി കുടുംബത്തെയും ഒരേസമയം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ആക്രമണമാണിതെന്ന സൂചനയും ഓഡിയോ നൽകുന്നു. ആക്രമണത്തിന്റെ വിശദമായ വിവരണം അയത്തുള്ള അലി ഖമനേയിയുടെ ഓഫീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥന്റേതാണെന്ന് ചോർന്ന റെക്കോർഡിംഗ് പറയുന്നു.
ബ്രിട്ടീഷ് മാധ്യമമായ ദി ടെലഗ്രാഫ് പുറത്തുവിട്ട ഓഡിയോ പ്രകാരം, 56കാരനായ മൊജ്തബ ഖമനേയി ആക്രമണം നടന്ന ഏതാനും നിമിഷങ്ങൾ മുമ്പ് കെട്ടിടത്തിന് പുറത്തേക്ക് പോയിരുന്നു. പിന്നീട് തിരികെ അകത്തേക്ക് കയറുന്നതിനിടെയാണ് ശക്തമായ സ്ഫോടനം ഉണ്ടായത്. ഇതിലൂടെ കെട്ടിടം ഭാഗികമായി തകർന്നുവീണെങ്കിലും ചെറിയ കാലിന് പരുക്കേൽക്കുകയും അതുവഴി ജീവൻ രക്ഷപ്പെടുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിൻ്റെ ഭാര്യ സഹ്റ ഹദ്ദാദ്-അദേലും മകനും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം, അലി ഖമനേയിയുടെ മറ്റൊരു മകനായ മൊസ്തഫ ഖമനേയി ആക്രമണ സമയത്ത് സമീപത്തുണ്ടായിരുന്നെങ്കിലും ഭാര്യയോടൊപ്പം പരുക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടതായി പറയപ്പെടുന്നു. ആക്രമണത്തിൻ്റെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ ഇത് അത്യപൂർവമായ രക്ഷപ്പെടലാണ് വിലയിരുത്തപ്പെടുന്നത്.
എന്നാൽ ഇറാൻ്റെ സൈനിക മേധാവിയായ മുഹമ്മദ് ഷിറാസിയുടെ മരണം ഭയാനകമായിരുന്നു. സ്ഫോടനത്തിൻ്റെ ശക്തി അതീവ ഭീകരമായിരുന്നതായും തിരിച്ചറിയാൻ കുറച്ചു മാംസക്കഷ്ണങ്ങൾ മാത്രേ അവശേഷിച്ചുള്ളുവെന്നും രേഖയിൽ വിവരിക്കുന്നു. കൂടാതെ, അലി ഖമനെയിയുടെ മരുമകനായ മിസ്ബാഹ് അൽ-ഹുദ ബഗേരി കാനിയും സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ അദ്ദേഹത്തിൻ്റെ തല രണ്ടായി പിളർന്ന നിലയിലാണ് കണ്ടെത്തിയതെന്നും ഓഡിയോയിൽ പറയുന്നു.
അതേസമയം ഖമനേയിയുടെ ഓഫീസ് സമുച്ചയത്തിലെ നിരവധി കെട്ടിടങ്ങളും താമസസ്ഥലങ്ങളും ഒരേസമയം ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിലൂടെ ആക്രമണം വളരെ കൃത്യമായ ആസൂത്രണത്തോടെയും ഏകോപനത്തോടെയും നടപ്പാക്കിയതാണെന്ന് വിലയിരുത്തപ്പെടുന്നു.
എന്നാൽ, ഈ വിവരങ്ങൾ പുറത്തുവന്ന ഓഡിയോയുടെ യാഥാർത്ഥ്യം സ്വതന്ത്രമായി സ്ഥിരീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പുറത്തുവന്ന ഓഡിയോ ഖമനേയിയുടെ ഓഫീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടതാണെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ടെങ്കിലും സ്ഥിരീകരണം ലഭ്യമായിട്ടില്ല. ഇറാൻ ഭരണകൂടം ഇതുവരെ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.





