Breaking NewsLead NewsNEWSWorld

ഖർഗ് ദ്വീപ് ആക്രമണത്തിൽ അമേരിക്ക തകർത്തത് 90-ലധികം ഇറാനിയൻ സൈനിക കേന്ദ്രങ്ങൾ, അമേരിക്കയുമായി സഹകരിക്കുന്ന എണ്ണ ക്കമ്പനികൾക്കെതിരേയും നടപടി- ഇറാൻ- Video

വാഷിംഗ്ടൺ: ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖർഗ് ദ്വീപ് ലക്ഷ്യമാക്കി അമേരിക്കൻ സൈന്യം നടത്തിയ ആക്രമണം നടത്തിയ ആക്രമണത്തിൽ 90-ലധികം ഇറാനിയൻ സൈനിക കേന്ദ്രങ്ങൾ തകർത്തതായി യു.എസ്. സൈന്യം. എന്നാൽ ദ്വീപിലെ എണ്ണ കയറ്റുമതി അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കിയിട്ടില്ലെന്നും അവ സംരക്ഷിച്ചതായും അമേരിക്ക അറിയിച്ചു.

അതേസമയം ഖർഗ് ദ്വീപ് ഇറാന്റെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കേന്ദ്രമാണ് യുഎസ് തകർത്തത്. ഇറാനിൽ നിന്ന് കയറ്റുമതി ചെയ്യുന്ന എണ്ണയുടെ ഭൂരിഭാഗവും ഇവിടെ നിന്നാണ് പുറപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഇറക്കുമതിക്കാരനായ ചൈന ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിലേക്ക് പോകുന്ന വലിയൊരു പങ്ക് എണ്ണയും ഖർഗ് ദ്വീപിലൂടെയാണ് പോകുന്നത്.

Signature-ad

സെൻട്രൽ കമാൻഡ് പുറത്തുവിട്ട ഏകദേശം ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ദ്വീപിലേക്ക് മിസൈലുകൾ പതിക്കുന്നതും വലിയ പുകമേഘങ്ങൾ ഉയരുന്നതും കാണാമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആക്രമണത്തിൽ നാവിക മൈൻ സംഭരണ കേന്ദ്രങ്ങൾ, മിസൈൽ സംഭരണ ബങ്കറുകൾ, മറ്റ് നിരവധി സൈനിക കേന്ദ്രങ്ങൾ എന്നിവ നശിപ്പിച്ചതായും അമേരിക്കൻ സൈന്യം അറിയിച്ചു.

ടാങ്കർ ട്രാക്കിംഗ് സ്ഥാപനങ്ങളുടെ കണക്കുകൾ പ്രകാരം ഈ വർഷം ഇതുവരെ ഇറാൻ ഏകദേശം 1.7 മില്യൺ ബാരൽ ക്രൂഡ് ഓയിൽ പ്രതിദിനം കയറ്റുമതി ചെയ്തിട്ടുണ്ട്. അതിൽ ഏകദേശം 1.55 മില്യൺ ബാരൽ ഖർഗ് ദ്വീപിലൂടെയാണ് കയറ്റുമതി ചെയ്തതെന്നാണ് വിവരം. ദ്വീപിന് ഏകദേശം 30 മില്യൺ ബാരൽ സംഭരണ ശേഷിയുണ്ടെന്നും മാർച്ച് തുടക്കത്തിൽ ഏകദേശം 18 മില്യൺ ബാരൽ ക്രൂഡ് അവിടെ സംഭരിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

ആക്രമണത്തിന് മുൻപ് ട്രംപ് ഖർഗ് ദ്വീപിലെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്താമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകൾക്ക് ഇറാൻ തടസം സൃഷ്ടിക്കുന്നത് നിർത്തിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ആക്രമണത്തിന് പിന്നാലെ ട്രംപ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ച് ഖർഗ് ദ്വീപിലെ സൈനിക ലക്ഷ്യങ്ങൾ “പൂർണമായും നശിപ്പിച്ചുവെന്ന്” യുഎസ് അവകാശപ്പെട്ടു. എന്നാൽ നിലവിൽ എണ്ണ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമാക്കിയിട്ടില്ലെന്നും, ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകളുടെ സ്വതന്ത്ര ഗതാഗതം തടസപ്പെടുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കിൽ ആ തീരുമാനം പുനഃപരിശോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, ഇറാനിയൻ മാധ്യമങ്ങൾ ഖർഗ് ദ്വീപിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് അറിയിച്ചു. ഇറാന്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കി ആക്രമണം ഉണ്ടാകുന്ന സാഹചര്യത്തിൽ പ്രദേശത്ത് അമേരിക്കയുമായി സഹകരിക്കുന്ന എണ്ണ കമ്പനികളുടെ സൗകര്യങ്ങൾക്കെതിരെയും നടപടി ഉണ്ടാകുമെന്ന് ഇറാന്റെ സായുധ സേന മുന്നറിയിപ്പ് നൽകി.

ഇറാൻ ഇതിനോടകം തന്നെ ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം ഗണ്യമായി നിയന്ത്രിച്ചതായും റിപ്പോർട്ടുകളുണ്ട്. ലോകത്തിലെ എണ്ണ ഗതാഗതത്തിന്റെ ഏകദേശം 20 ശതമാനവും ഈ കടലിടുക്കിലൂടെയാണ് നടക്കുന്നത്.

ഇതിനിടെ കഴിഞ്ഞ രണ്ട് ആഴ്ചകളായി തുടരുന്ന യുദ്ധത്തിൽ യുഎസും ഇസ്രയേലും ചേർന്ന് ഇറാനിൽ 15,000-ത്തിലധികം ലക്ഷ്യങ്ങൾ ആക്രമിച്ചതായി പെന്റ​ഗൺ അറിയിച്ചു. അതേസമയം സംഘർഷം ശക്തമായതോടെ ആഗോള വിപണികളിലും വലിയ അനിശ്ചിതത്വം രൂപപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: