Breaking NewsIndiaLead NewsNEWSpoliticsPravasiWorld

ഇറാൻ ആക്രമണം: ഖത്തറിൽ മലയാളിക്ക് പരിക്കേറ്റു; ഒമാനിൽ തകർന്ന എണ്ണക്കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാരെ കാണാതായി; മൂന്ന് പേർക്ക് പരിക്ക്

ദോഹ/ മസ്‌കത്ത്: ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു മലയാളിക്ക് പരിക്ക്. തൃശൂർ വെങ്കിടങ്ങ് സ്വദേശി ഹിഷാമിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ഹിഷാം അപകടനില തരണം ചെയ്തു.

അതേസമയം, ഒമാനിലെ കസബിൽ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ തകർന്ന എണ്ണക്കപ്പലിൽ ഉണ്ടായിരുന്ന രണ്ട് ഇന്ത്യക്കാരെ കാണാതായി.
കപ്പലിന്റെ ക്യാപ്റ്റൻ ബിഹാർ സ്വദേശി ആശിഷ് കുമാർ, രാജസ്ഥാൻ സ്വദേശി ദിലീപ് സിങ് എന്നിവരെയാണ് കാണാതായത്. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഞായറാഴ്ച ഉച്ചയോടെയാണ് കപ്പലിനുനേരെ ആക്രമണം ഉണ്ടായത്. പത്ത് ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ടാങ്കർ വൃത്തിയാക്കാൻ വേണ്ടി കൊണ്ടുവന്ന സമയത്താണ് ആക്രമണം നടന്നത്.

Signature-ad

ആക്രമണത്തിൽ പരിക്കേറ്റവരിൽ മൂന്ന് ഇന്ത്യക്കാരുണ്ടെന്നും അവരുടെ നില ഗുരുതരമല്ല എന്നുമാണ് ഒടുവിൽ ലഭിക്കുന്ന വിവരം. കപ്പലിന്റെ എഞ്ചിൻ റൂമും ജീവനക്കാർ താമസിക്കുന്ന സ്ഥലവും ആക്രമണത്തിൽ കത്തിനശിച്ചു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: