30 വർഷം ഉറ്റസുഹൃത്തുക്കളായി കഴിഞ്ഞ രാജ്യത്തെ കൂട്ടക്കുരുതിയിലേക്കെത്തിച്ചത് ഇസ്രയേൽ പൈലറ്റ് റോൺ അറാദിന്റെ തിരോധാനം, ഇന്നും പുകമറയ്ക്കുള്ളിൽ കഴിയുന്ന അറാദിനെ ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സിന് കൈമാറിയെന്ന ഉറച്ച വിശ്വാസത്തിൽ ഇസ്രയേൽ…

ഉറ്റചെങ്ങായിമാരായി നടന്നിരുന്ന ഇറാനേയും ഇസ്രയേലിനേയും ഇന്നുകാണുന്ന കൂട്ടക്കുരുതിയിലേക്ക് കൊണ്ടുചെന്നെത്തിച്ച കാരണം തിരക്കിയിറങ്ങിയാൽ പ്രധാനമായും ചെന്നെത്താൻ പോകുന്നത് ഒറ്റയൊന്നുലേക്കായിരിക്കും, അതാണ് ഇസ്രയേൽ പൈലറ്റായ റോൺ അറാദിന്റെ തിരോധാനം. സംഭവം നടന്നിട്ട് 40 വർഷമായെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത അതുപോലെ നിർത്തിയ മുറിവ്. 1986-ൽ ലബനനിൽ വച്ച് കാണാതായ അറാദിനെ ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സിന് കൈമാറിയെന്ന ഇസ്രയേലിന്റെ ഉറച്ച വിശ്വാസം ശത്രുതയ്ക്ക് ഇന്നുകാണുന്ന നൽകി. തങ്ങളുടെ സൈനികനെ വിട്ടുനൽകാൻ ഇറാൻ തയ്യാറാകാത്തത് ഇസ്രയേലിനെ പ്രകോപിപ്പിച്ചു. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അറാദിനെക്കുറിച്ചുള്ള രഹസ്യങ്ങൾ ഇന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ചാരയുദ്ധങ്ങളിലെ (Intelligence War) കത്തുന്ന അധ്യായമായായിയാണ് ഇതിനെ കാണാനാവുക.
ഇസ്രയേൽ രൂപീകൃതമായ ശേഷം അതിനെ അംഗീകരിച്ച രണ്ടാമത്തെ മുസ്ലിം ഭൂരിപക്ഷ രാജ്യം ഇറാനായിരുന്നു. മുപ്പത് വർഷത്തോളം ഇരുരാജ്യങ്ങളും ഉറ്റ സുഹൃത്തുക്കളായി നിലകൊണ്ടു. ഇസ്രയേലിന് ആവശ്യമായ എണ്ണ ഇറാൻ നൽകി, പകരമായി ഇറാനു വേണ്ട സാങ്കേതിക സഹായങ്ങൾ ഇസ്രയേലും. ഏകദേശം 30 വർഷത്തോളം നീണ്ടുനിന്ന ആ സൗഹൃദം പിന്നീട് അക്രമങ്ങളിലേക്കും കൂട്ടക്കുരുതികളിലേക്കും വഴിമാറി
1950-കളിൽ ഇറാൻ ഭരിച്ചിരുന്ന ഷാ ഭരണകൂടം അമേരിക്കയുമായും ഇസ്രയേലുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. എന്നാൽ 1951-ൽ മുഹമ്മദ് മുസാദിഖ് പ്രധാനമന്ത്രിയായതോടെ ഈ ബന്ധത്തിൽ വിള്ളൽ വീണു. എണ്ണസമ്പത്ത് ദേശസാൽക്കരിക്കാനുള്ള മുസാദിഖിന്റെ തീരുമാനം ബ്രിട്ടനെയും അമേരിക്കയെയും ചൊടിപ്പിച്ചു. തുടർന്ന് സിഐഎ നടത്തിയ ‘ഓപ്പറേഷൻ അജാക്സ്’ എന്ന അട്ടിമറിയിലൂടെ മുസാദിഖ് പുറത്താക്കപ്പെടുകയും ഷാ ഭരണകൂടം പൂർണ്ണ നിയന്ത്രണം തിരിച്ചുപിടിക്കുകയും ചെയ്തു. ഇതോടെ ഇസ്രയേലിന് ഇറാനിൽ നിന്ന് സുഗമമായി എണ്ണ ലഭിച്ചു തുടങ്ങി, ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം ശക്തമായി.
ശത്രുതയ്ക്ക് വഴിമരുന്നിട്ട ഇസ്ലാമിക വിപ്ലവം
1979-ലെ ഇസ്ലാമിക വിപ്ലവമാണ് എല്ലാ സമവാക്യങ്ങളെയും തകിടം മറിച്ചത്. വിപ്ലവത്തിന് ശേഷം അധികാരത്തിൽ വന്ന പുതിയ ഭരണകൂടം ഇസ്രയേലിനെ തങ്ങളുടെ പൊതു ശത്രുവായി പ്രഖ്യാപിച്ചു. നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടു. അതിർത്തികൾ പങ്കിടുന്നില്ലെങ്കിലും പ്രോക്സി ഗ്രൂപ്പുകളിലൂടെയും ചാരവൃത്തിയിലൂടെയും ഇരുരാജ്യങ്ങളും പരസ്പരം പോരടിക്കാൻ തുടങ്ങി.
നതാൻസും സ്റ്റക്സ്നെറ്റ് ആക്രമണവും
ഇറാന്റെ ആണവ പദ്ധതികളെ തകർക്കാൻ ഇസ്രയേൽ നടത്തുന്ന നീക്കങ്ങളാണ് ഇന്നത്തെ ശത്രുതയുടെ പ്രധാന മുഖം. ഇസ്ഫാഹാൻ പ്രവിശ്യയിലെ നാതാൻസ് ആണവ കേന്ദ്രത്തിന് നേരെ നടന്ന സൈബർ ആക്രമണങ്ങൾ ഇതിന് ഉദാഹരണമാണ്. ഏകദേശം 19,000 സെൻട്രിഫ്യൂജുകളുള്ള ഈ പ്ലാന്റിലേക്ക് ‘സ്റ്റക്സ്നെറ്റ്’ (Stuxnet) എന്ന കമ്പ്യൂട്ടർ വേം കടത്തിവിട്ട് അവിടുത്തെ പ്രവർത്തനങ്ങൾ താറുമാറാക്കിയത് ലോകശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നിൽ ഇസ്രയേൽ ആണെന്ന് ഇറാൻ ഇന്നും ആരോപിക്കുന്നു.
അതുപോലെ പ്രതിരോധ വിദഗ്ധരും ശാസ്ത്രജ്ഞരും കൊല്ലപ്പെടുന്നതിന് പിന്നിലും ഇസ്രയേൽ ആണെന്നാണ് ഇറാന്റെ വാദം. ഇസ്രയേലിന്റെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന ഇറാനും, ഇറാന്റെ ആണവ മോഹങ്ങളെ എന്തുവിലകൊടുത്തും തടയാൻ ശ്രമിക്കുന്ന ഇസ്രയേലും ഇന്ന് ഏഷ്യയിലെ ഏറ്റവും അപകടകരമായ പോർമുഖമാണ് പുറംലോകത്തിന് കാണിച്ചുകൊടുക്കുന്നത്.






