Breaking NewsKeralaLead NewsNEWSpolitics

കണ്ണൂർ സിപിഎമ്മിൽ സ്ഥാനാർഥി തർക്കം? അഞ്ചുതവണ മത്സരിച്ചതല്ലേ നിർത്തിക്കോ… ശൈലജയെ വെട്ടാൻ തീരുമാനിച്ച് സംസ്ഥാന നേതൃത്വം, മട്ടന്നൂരല്ലെങ്കിൽ വേണ്ട- കെകെ ശൈലജ!! തളിപ്പറമ്പിൽ സുകന്യയോടും വിയോജിപ്പ്, നികേഷിനെ ഇറക്കണമെന്ന് എംവി ​ഗോവിന്ദൻ…

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി സാധ്യത ലിസ്റ്റിൽ കെകെ ശൈലജക്ക് അതൃപ്തിയെന്ന് സൂചന. കണ്ണൂരിലെ മട്ടന്നൂർ മണ്ഡലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ തനിക്കു മത്സരിക്കാൻ താൽപ്പര്യമില്ലെന്ന നിലപാടിലാണ് കെകെ ശൈലജ. ഇക്കാര്യം സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് അറിയുന്നത്. അതേസമയം, അഞ്ചുതവണ മത്സരിച്ച ശൈലജയെ വെട്ടാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. അതേസമയം മട്ടന്നൂരല്ലെങ്കിൽ ശൈലജയെ പേരാവൂരിൽ പരിഗണിക്കാനായിരുന്നു സാധ്യത. എന്നാൽ പേരാവൂരിൽ ഒരിക്കൽ സണ്ണി ജോസഫിനോടേറ്റ തോൽവിയുടെ കയ്പ്പ് മാറിയിട്ടില്ലാത്തതിനാൽ പേരാവൂർ വേണ്ട എന്ന നിലപാടിലാണ് കെകെ ശൈലജ.

ഇതിനിടെ തളിപ്പറമ്പിൽ സുകന്യയുടെ പേരിനോടും പാർട്ടിയിൽ വിയോജിപ്പ് പുറത്തുവരുന്നുണ്ട്. സുകന്യയെ വെട്ടാനാണ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം. തളിപ്പറമ്പിൽ എംവി ഗോവിന്ദന് താൽപര്യം എംവി നികേഷ് കുമാറിനെയാണെന്നാണ് റിപ്പോർട്ട്. നികേഷിനെ മത്സരിപ്പിക്കണമെന്ന നിലപാടിലാണ് എംവി ഗോവിന്ദൻ.

Signature-ad

അതേസമയം, സ്ഥാനാർത്ഥി സാധ്യതാ ലിസ്റ്റിനെ ചൊല്ലി കണ്ണൂരിൽ തർക്കം ഉടലെടുത്തിരിക്കുകയാണ്. ഇതിനാക്കം കൂട്ടാനെന്നവണ്ണം കാരായി രാജന്റെ സ്ഥാനാർഥിത്വ ചർച്ചകളും. കാരായി നിന്നാൽ മറ്റിടങ്ങളിൽ തിരിച്ചടി ആകുമോ എന്ന ചർച്ചകളും പലയിടത്തുനിന്നും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: