Breaking NewsKeralaLead NewsNEWSNewsthen Specialpolitics

ഭരണം നല്‍കിയാല്‍ ഇതാണ് സ്ഥിതി! കോണ്‍ഗ്രസ് ഭരിക്കുന്നു തൃശൂര്‍ കോര്‍പറേഷനിലെ ആദ്യ ബജറ്റ് തന്നെ പാളി; ഗുരുതര പിഴവ്; മൂലധന ചെലവിന് നീക്കിവച്ചത് 40 കോടിമാത്രം; തിരുത്തിയില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്ത് ഒരു വര്‍ഷം വെറുതേ ഇരിക്കേണ്ടിവരും

തൃശൂര്‍: തൃശൂരിനെ ഓക്‌സിജന്‍ സിറ്റിയാക്കുമെന്നു പ്രഖ്യാപിച്ച് തൃശൂര്‍ കോര്‍പറേഷനിലെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭരണസമിയുടെ ആദ്യ ബജറ്റില്‍തന്നെ ഗുരുതര പിഴവുകള്‍. ബജറ്റില്‍ പ്ലാസ്റ്റിക്കില്‍നിന്ന് ഡീസല്‍ പ്ലാന്റ് അടക്കം വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും മൂലധന ചെലവുകള്‍ക്കായി മാറ്റിവച്ചത് വെറും 40 കോടി രൂപ! 1128.85 കോടിയുടെ ബജറ്റില്‍ ശമ്പളമടക്കമുള്ള റവന്യൂ ചെലവുകള്‍ക്കായി 309.309 കോടി നീക്കിവയ്ക്കുമെന്നു പറയുന്നു. എന്നാല്‍, ക്യാപിറ്റല്‍ ചെലവുകള്‍ക്ക് (റോഡ് നിര്‍മാണം പോലുള്ളവ) 40.12 കോടി മാത്രമാണ് നീക്കിവച്ചിട്ടുളളത്. നീക്കിബാക്കിയായി 779.423 കോടിയുമുണ്ട്.

ബജറ്റില്‍ അടിയന്തര തിരുത്തല്‍ വരുത്തിയില്ലെങ്കില്‍ ഒരുവര്‍ഷത്തേക്കു 40 കോടിയില്‍ കൂടുതല്‍ ചെലവാക്കാന്‍ കഴിയില്ലെന്നാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മാധ്യമങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു വിശദീകരണം ചോദിച്ചെങ്കിലും ബജറ്റില്‍ തുക വ്യക്തമാക്കാതെ പ്രഖ്യാപിച്ച പദ്ധതികള്‍ വരുമ്പോ ള്‍ നീക്കിബാക്കിയില്‍നിന്ന് എടുക്കുമെന്നാണു പറയുന്നത്. എന്നാല്‍, ഇതിനടക്കം ക്യാപിറ്റല്‍ എക്‌സപന്‍ഡിച്ചറില്‍ (മൂലധനച്ചെലവ്) തുക വകയിരുത്തണം. അതില്‍കൂടുതല്‍ ഒരു പൈസ പോലും ചെലവാക്കാനും കഴിയില്ല.

Signature-ad

ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ സമര്‍പ്പിച്ച് അനുമതി വാങ്ങേണ്ടതുണ്ട്. ഇത്ര ഗുരുതര പിഴവുണ്ടായിട്ടും ഇക്കാര്യം അവര്‍ പരിശോധിച്ചിട്ടില്ലെന്നു വ്യക്തം. സംസ്ഥാന തലത്തില്‍ മന്ത്രിസഭാ തീരുമാനപ്രകാരം ധനബില്ലായി അവതരിപ്പിച്ചുവേണം ബജറ്റില്‍ പറയാത്ത കാര്യങ്ങളില്‍ തുക കണ്ടെത്താന്‍. എന്നാല്‍, പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ഇതു സാധ്യമാകുമോ എന്നതു വ്യക്തമല്ല. മാത്രമല്ല വലിയതോതില്‍ നിയമക്കുരുക്കിലേക്കു പോകാനും സാധ്യതയുണ്ട്.

വായുമലിനീകരണം കുറച്ച്, പരിസ്ഥിതി സൗഹൃദപരമായ വികസനത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റാണു ഡെപ്യൂട്ടി മേയര്‍ എ. പ്രസാദ് കൗണ്‍സിലില്‍ അവതരിപ്പിച്ചത്. ഓക്‌സിജന്‍ ഗ്രീന്‍ സിറ്റി പദ്ധതിക്ക് പുറമെ, പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ഡീസല്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റ്, പ്ലാസ്റ്റിക് റീ ഇന്‍ഫോഴ്‌സ് കോണ്‍ക്രീറ്റിംഗ്, മാലിന്യത്തില്‍ നിന്നും ഉത്പ്പന്നങ്ങള്‍ ഉണ്ടാക്കല്‍, വലിയകുളത്തില്‍ ഫ്‌ലോട്ടിംഗ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി നിര്‍മിക്കല്‍, വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിലെ ജലം പുനരുപയോഗിക്കല്‍ എന്നിവയും ബജറ്റിലെ പ്രധാന പരിസ്ഥിതി സൗഹൃദ പദ്ധതികളാണ്.

കൂടാതെ, മില്‍ക്ക് എടിഎം, 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പൊതുജന സേവന സംവിധാനങ്ങള്‍ തുടങ്ങിയ നൂതന ആശയങ്ങളും ബജറ്റില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍, ഇതിനൊക്കെയുള്ള പണം 40 കോടി മതിയാകുമോ എന്നാണു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതി ഒറ്റ റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ 100 കോടിയാണ് ചെലവിട്ടത്. അപ്പോള്‍ തിരുത്തലുകള്‍ വരുത്തിയില്ലെങ്കില്‍ ജീവനക്കാര്‍ക്കു ശമ്പളം നല്‍കി കോര്‍പറേഷന്‍ ഭരണസമിതിക്കു വെറുതേയിരിക്കേണ്ടിവരുമെന്നു വ്യക്തം.

 

#ThrissurCorporation, #Budget2024, #CongressBudget, #ThrissurNews, #KeralaPolitics, #LocalBodyBudget, #BudgetBlunder, #FinancialCrisis, #ThrissurDevelopment, #OxygenCity, #CorporationNews, #UDFThrissur

#ThrissurCorporationBudgetGap, #CapitalExpenditureIssue, #ThrissurOxygenCityProject, #KeralaLocalBodyElections, #CongressGovernanceThrissur, #ThrissurBudgetAnalysis, #CorporationStaffSalaryIssue, #ThrissurFinancialManagement, #KeralaCivicIssues

#ThrissurBudgetFails, #CongressExposed, #DevelopmentCrisis, #ThrissurCorporationIssues, #BudgetMistake, #GovernanceFailure, #TaxPayersMoney, #ThrissurUpdates, #SaveThrissur, #PoliticalDebateKerala, #CorporationCorruption, #UDFVsLDF

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: