Breaking NewsCrimeKeralaLead NewsNEWSpolitics

മന്ത്രി വീണ ജോർജ് ഐസിയുവിൽ; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സിപിഎം, യൂത്ത് ലീഗ് നേതാവിന് മർദനം

കണ്ണൂർ: പ്രതിഷേധ പ്രകടനത്തിനിടെ കണ്ണൂർ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകരുടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ വൻ പ്രതിഷേധ പ്രകടനവുമായി സിപിഎം. മന്ത്രിയെ നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂരിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിയെ ആശുപത്രിയിൽ സന്ദർശിച്ചു. പ്രതിഷേധ പ്രകടനത്തിനിടെ യൂത്ത് ലീഗ് നേതാവിന് മർദ്ദനമേറ്റു.

കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ കരുതിക്കൂട്ടി ആക്രമിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനടക്കമുള്ള നേതാക്കളും ആരോപിച്ചു. എന്നാൽ മന്ത്രിക്കുനേരെ കൈയേറ്റം നടന്നിട്ടില്ലെന്നാണ് കെഎസ്‌യു വാദം. പ്രാഥമീക അന്വേഷണത്തിൽ പ്രവർത്തകർ മന്ത്രിയുടെ അടുത്തേയ്ക്ക് എത്തിയിട്ടില്ലയെന്നാണ് വ്യക്തമായതെന്നും മന്ത്രിയാണ് കെ. എസ്.യുക്കാർക്കുനേരെ ആക്രോശിച്ച് ചെന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: