കാർഗോ വിമാനങ്ങൾ, എയർ ഫ്യൂവലിംഗ് ടാങ്കറുകൾ, യുദ്ധവിമാനങ്ങൾ… 20 വർഷത്തിനിടെ ഏറ്റവും വലിയ സൈനിക സജ്ജീകരണങ്ങളുമായി അമേരിക്ക!! ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ ബന്ധമുള്ള എണ്ണക്കപ്പൽ പിടിച്ചെടുത്തു, നടപടി ഇറാനുമായി ബന്ധപ്പെട്ട ഉപരോധം ലംഘിച്ചെന്ന് ആരോപിച്ച്

ടെഹ്റാൻ: ഇറാനുമായി ബന്ധപ്പെട്ട ഉപരോധം ലംഘിച്ചതായി ആരോപിച്ച് ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരു എണ്ണക്കപ്പൽ അമേരിക്കൻ സൈനികസേന പിടിച്ചെടുത്തതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിഫൻസ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കരീബിയൻ മേഖലയിൽ നിന്ന് യാത്ര പിന്തുടർന്നതിനിടെ ‘ബെർത്ത’ എന്ന ടാങ്കറെ രാത്രിയോടെ തടഞ്ഞത്. കുക്ക് ഐലൻഡ്‌സ് പതാകയിൽ സഞ്ചരിച്ചിരുന്ന ഈ കപ്പൽ ഷാങ്ഹായ് ലെജൻഡറി ഷിപ്പ് മാനേജ്‌മെൻ്റ് കമ്പനി ലിമിറ്റഡ് എന്ന കമ്പനിയുടെ നിയന്ത്രണത്തിലാണെന്നും, 2020 ജനുവരി മുതൽ ഓഫീസ് ഓഫ് ഫോറിൻ അസറ്റ് കൺട്രോൾ ഉപരോധ പട്ടികയിൽ ഉൾപ്പെട്ടതാണെന്നും അമേരിക്ക ആരോപിച്ചു.
അതേസമയം ഇറാൻ ആണവ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ കഴിഞ്ഞ ആഴ്ച തകർന്നതിനെ തുടർന്ന് പശ്ചിമേഷ്യയിലേക്കും യൂറോപ്പിലേക്കും 150-ലധികം സൈനിക വിമാനങ്ങൾ അമേരിക്ക വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കാർഗോ വിമാനങ്ങൾ, എയർ ഫ്യൂവലിംഗ് ടാങ്കറുകൾ, യുദ്ധവിമാനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ നീക്കം പ്രദേശത്ത് ഇരുപത് വർഷത്തിനിടെ നടന്ന ഏറ്റവും വലിയ സൈനിക സജ്ജീകരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ഇതിനിടെ സംഘർഷം തടയാൻ ഇറാൻ യുദ്ധത്തിന് പൂർണ സജ്ജരായിരിക്കണമെന്ന് നയതന്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
ഇതിനൊപ്പം ക്രീറ്റിനടുത്ത് യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിനെ വിന്യസിച്ചിരിക്കുകയാണ്. ഇത് യുഎസ്എസ് എബ്രഹാം ലിങ്കണുമായി ചേരുന്നതോടെ യുദ്ധ സമാന അവസ്ഥയിലാണ് ഇറാൻ. ഇതിനിടെ ഇറാൻ്റെ ആണവപദ്ധതി കരാർ ഉണ്ടാകാത്ത പക്ഷം സൈനിക നടപടി സ്വീകരിക്കാമെന്ന മുന്നറിയിപ്പ് ഡൊണാൾഡ് ട്രംപ് വീണ്ടും ആവർത്തിച്ചു.
അതേസമയം, അമേരിക്കയുമായി സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെ പേർഷ്യൻ ഗൾഫ് തീരത്ത് ഇറാൻ്റെ വിപ്ലവ ഗാർഡുകൾ സൈനികാഭ്യാസം ആരംഭിച്ചതായി സർക്കാർ മാധ്യമങ്ങൾ അറിയിച്ചു. കൂടാതെ, ചൈനയുമായി ചേർന്ന് CM-302 സൂപ്പർസോണിക് ആൻ്റി-ഷിപ്പ് മിസൈലുകൾ സ്വന്തമാക്കാനുള്ള കരാറിലേക്ക് ഇറാൻ നീങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. ഏകദേശം 290 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈലുകൾ താഴ്ന്ന ഉയരത്തിൽ അതിവേഗത്തിൽ പറന്ന് കപ്പലുകളിലെ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ഇത് ചെയ്തവയാണ്. വിദഗ്ധർ പറയുന്നത്, ഇത് ഇറാൻ്റെ സമുദ്രാക്രമണ ശേഷി വർധിപ്പിക്കുകയും മേഖലയിലുള്ള അമേരിക്കൻ നാവികസേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ അപകടസാധ്യത സൃഷ്ടിക്കുകയും ചെയ്യും.






