Breaking NewsCrimeKeralaLead NewsMovieNEWSSocial Media

‘എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണം അവരാണ്; ജീവിക്കാൻ സമ്മതിക്കുന്നില്ല’ ; മുഖ്യമന്ത്രിയോട് കരഞ്ഞുകലങ്ങിയ കണ്ണുമായി നടി രേഖ രതീഷ്

മുഖ്യമന്ത്രിയോട് താൻ അനുഭവിച്ച ഒരു വലിയ പ്രശ്നത്തിൽ ഇടപെടണമെന്ന അപേക്ഷയുമായി നടി രേഖ രതീഷ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് തൻ്റെ മാനസിക വികാരത്തെ കുറിച്ച് രേഖ മനസ്സു തുറന്നത്. ഏറെ നാളുകളായി തന്നെ മാനസികമായി തളർത്തുന്ന ഒരു കൂട്ടം യൂട്യൂബേഴ്സിനെക്കുറിച്ചാണ് നടി വളരെ അധികം വേദനയോടെ വീഡിയോയിൽ സംസാരിക്കുന്നത്.

“പ്രിയപ്പെട്ട സർക്കാർ, പിണറായി വിജയൻ സാർ….

Signature-ad

ഞാൻ രേഖ രതീഷ്. സീരിയൽ ഇൻഡസ്ട്രിയിൽ ആണ് ജോലി ചെയ്യുന്നത്. എനിക്കൊരു മകനുണ്ട്. 9 -ാം ക്ലാസ്സിൽ പഠിക്കുന്നു. കഴിഞ്ഞ 8-9 മാസങ്ങളായി ജോലിയില്ലാതെ ഫ്ലാറ്റിൽ കഴിയുകയാണ്. കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി ഒരു കൂട്ടം യൂട്യൂബേഴ്സ് എൻ്റെ പിന്നാലെയുണ്ട്. എന്നെ മോശമായി ക്യാപ്ഷൻ കൊടുത്ത് ചിത്രീകരിക്കുകയും എന്നെ ജീവിക്കാൻ അനുവദിക്കാതെ ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നു. എനിക്ക് ഈ മാനസിക സമ്മർദ്ദം സഹിക്കാൻ പറ്റുന്നില്ല.

നമ്മുടെ കേരളത്തിൽ ഉള്ള കാര്യങ്ങൾ കൊണ്ട് ഒരുപാട് ജീവൻ പൊലിയുന്നുണ്ട്. ജീവിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് മുന്നോട്ടു പോവാൻ ശ്രമിക്കുന്ന സ്ത്രീയാണ് ഞാൻ, എൻ്റെ മകനുവേണ്ടി. പക്ഷേ ഈ യൂട്യൂബേഴ്സ് കാരണം എനിക്ക് ജീവിക്കാനുള്ള ശേഷി ഇല്ലാതാവുകയാണ്. ഈ വീഡിയോ ചെയ്യാൻ കാരണം, എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, എന്തുകൊണ്ട് എന്നൊരു ചോദ്യം വന്നാൽ ഈ യൂട്യൂബേഴ്സ് തന്നെയാണ് ഇതിനു പിന്നിലെ കാരണം എന്ന് എനിക്ക് അറിയിക്കണം. ഇതുകൊണ്ടെങ്കിലും ഇത് അവസാനിക്കണം. എന്നെ മാത്രമല്ല, എൻ്റെ ഫീൽഡിലുള്ള ഒരുകൂട്ടം ആൾക്കാരെ ഇതുപോലെയുള്ള കാര്യങ്ങൾ കൊണ്ട് ചൂഷണം ചെയ്യുന്ന ഒരുപാട് യൂട്യൂബേഴ്സ് ഉണ്ട്. ദയവായി ഇതിനെതിരെ ശക്തമായ നടപടി എടുക്കണം,” നിറകണ്ണുകളോടെ രേഖ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: