Breaking NewsKeralaLead NewsNEWS

അയ്യപ്പനെ ചാരിയുള്ള കാട്ടുകൊള്ള തുടരും…അയ്യപ്പ സം​ഗമത്തിന്റെ തലേന്നെത്തിയ മുഖ്യമന്ത്രിക്ക് കിടക്കാൻ കട്ടിലും മെത്തയും വാങ്ങിയ വകയിൽ ഒരു ലക്ഷം, വാട്ടർടാങ്കും അനുബന്ധടാപ്പുകളും സ്ഥാപിക്കാൻ 4.8 ലക്ഷം രൂപ!! പക്ഷെ സ്വത്തുവകയായി കാണിച്ചതിൽ ഈ വാട്ടർ ടാങ്ക് കാണാനില്ല…, ഡീസൽ – 7.44 ലക്ഷം, മെത്തകൾ 150, അതിൽ 50 എണ്ണം കാണാനില്ല, പല സാധനങ്ങൾക്കും ബില്ല് ഇല്ല

പത്തനംതിട്ട: ആ​ഗോള അയ്യപ്പ സം​ഗമം നടത്തിയതുതന്നെ പലരുടേയും കീശവീർപ്പിക്കാനും ധൂർത്തിനും അഴിമതിക്കും വേണ്ടിയാണെന്നതിനുള്ള നേർ തെളിവായി മാറുകയാണ് കണക്കുകളുടെ ഓഡിറ്റ് റിപ്പോർട്ട്. മൊത്തം 10.99 കോടി രൂപ സംഗമത്തിന് ചെലവായെന്ന് ഇതിൽ വ്യക്തമാകുന്നു. ദേവസ്വം ബോർഡിന്റെ ജനറൽ ഫണ്ടിൽനിന്ന് അഞ്ചുകോടി രൂപ എടുക്കുകയും അതിൽ മൂന്നുകോടി രൂപ തിരിച്ചടയ്ക്കുകയും ചെയ്തിട്ടുണ്ട്. സ്പോൺസർഷിപ്പിലൂടെ കിട്ടിയ 2.64 കോടിയും ദേവസ്വം ഫണ്ടിൽനിന്നുള്ള രണ്ടുകോടിയും ബാങ്ക് പലിശയും ചേർത്ത് 6.64 കോടി രൂപയാണ് ഇതുവരെ കൊടുത്തുതീർക്കാനായത്. 4.35 കോടി രൂപ ഇനിയും കൊടുക്കാനുണ്ടെന്നും കണക്കുകൾ പറയുന്നു.

അതുപോലെ ബജറ്റിൽ നിശ്ചയിച്ചതിലും ഉയർന്ന നിരക്കിലാണ് മിക്കതും ചെലവായിട്ടുള്ളതെന്നും റിപ്പോർട്ടിൽനിന്ന് വ്യക്തമാകുന്നു. ഉപഹാരമായി നൽകിയ അയ്യപ്പവിഗ്രഹങ്ങൾ വാങ്ങിയതിന്റെ ബില്ലുകളിൽ പലതിലും കൃത്യതയില്ല. കൂടാതെ പല സാധനങ്ങളും വാങ്ങിയതിന്റെ ബില്ലുകളുമില്ല.

Signature-ad

ഊരാളുങ്കൽ സൊസൈറ്റിക്ക് ടെൻഡറില്ലാതെ നൽകിയ കരാറിൽ 10 ശതമാനം അധികത്തുക അനുവദിക്കാനുള്ള വ്യവസ്ഥയുണ്ടായിരുന്നു. സംഗമം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി തലേന്ന് പമ്പയിലെത്തിയിരുന്നു. അദ്ദേഹത്തിനുവേണ്ടി ഒരു ലക്ഷം രൂപയുടെ കട്ടിലും മെത്തയുമാണ് വാങ്ങിയത്. ഇത് ഇപ്പോൾ ദേവസ്വം മരാമത്ത് ഓഫീസിലുണ്ട്. 4000 ലിറ്ററിന്റെ വാട്ടർടാങ്കും അനുബന്ധടാപ്പുകളും സ്ഥാപിക്കാൻ 4.8 ലക്ഷം രൂപ ചെലവായതായും കണക്കിൽ കാണിച്ചിരിക്കുന്നു. എന്നാൽ, വാങ്ങിയ സാധങ്ങൾ സ്വത്തുവകയായി കാണിച്ചതിൽ ഈ വാട്ടർ ടാങ്ക് ഇപ്പോൾ കാണാനില്ല. അതുപോലെ മെത്തകൾ 150 എണ്ണം വാങ്ങിയെന്ന് കണക്കിൽ പറയുന്നുണ്ടെങ്കിലും സ്വത്തുവകയായി കാണിച്ചതിൽ 50 എണ്ണമില്ല

150 മെത്തകൾ വാങ്ങിയതായി സ്‌റ്റേറ്റ്‌മെന്റിലുണ്ടെങ്കിലും 50 എണ്ണത്തിന് ബില്ലുകളില്ല. മെത്തകളെല്ലാം പോലീസിന്റെ വിശ്രമകേന്ദ്രത്തിനാണ് നൽകിയത്. സംഗമം കഴിഞ്ഞും പോലീസാണിവ സൂക്ഷിക്കുന്നത്.

ചെലവായി കാണിച്ചിരിക്കുന്ന ചില ഇനങ്ങൾ

. ടാക്സ്‌സിചാർജ് – 10.57 ലക്ഷം

. എട്ട് അടി ഉയരമുള്ള സുരക്ഷാവേലി – 3.24 ലക്ഷം

. വി.ഐ.പി.കൾക്ക് ഭക്ഷണവിതരണം – 30,000

. പ്രഭാതഭക്ഷണം (4000 പേർ) – 4.2 ലക്ഷം

. 11 മണി ചായ, സ്‌നാക്‌സ് (5000 പേർ) – 2 ലക്ഷം

. ഉച്ചഭക്ഷണം (5000 പേർ) – 8.5 ലക്ഷം

. വൈകീട്ട് ചായ (5000 പേർ) – 2 ലക്ഷം

. രാത്രിഭക്ഷണം (3000 പേർ) – 4.5 ലക്ഷം

. ഡീസൽ – 7.44 ലക്ഷം

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: