MovieTRENDING

‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.

കൊച്ചി:ജനശ്രദ്ധയാകർച്ച തിരക്കഥ ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമയായ ‘മണവാളൻ ജോസഫ്’അദ്ദേഹവും
ക്രിസ്റ്റസ് സ്റ്റീഫനും ചേർന്ന് സംവിധാനം ചെയ്യും.
ലയൺ ഹാർട്ട് പ്രൊഡക്ഷൻസ് ബാനറിൽ ഒരുക്കി വൻവിജയമായ മറാത്തി ചിത്രം “തൂ മാസാ കിനാര”ഒരുക്കിയ മലയാളി സംവിധായകനാണ് ക്രിസ്റ്റസ് സ്റ്റീഫൻ. സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ തുടങ്ങിയതായി സംവിധായകർ അറിയിച്ചു. നിരവധി ശ്രദ്ധേയ സിനിമകളിൽ ഛായാഗ്രഹണം നിർവഹിച്ച് ശ്രദ്ധ നേടിയ എൽദോ ഐസക് ചിത്രത്തിന് ക്യാമറ ഒരുക്കും.
‘മേൽപ്പാലം’ തിരക്കഥ
കേരളത്തിൽ നിർമിക്കുന്ന മേൽപ്പാലങ്ങളെക്കുറിച്ചല്ല പരാമർശിക്കുന്നത്. ഒരു ഇമോഷണൽ ക്രൈം ഡ്രാമ എന്ന നിലയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി, അതിന്റെ ശക്തമായ സിനിമാറ്റിക് വായനാനുഭവം കൊണ്ടുതന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്.
തൃശൂർ ജില്ലയിലെ പുതുക്കാട് റെയിൽവേ സ്റ്റേഷനോടു ചേർന്ന റെയിൽവേ ഗേറ്റ് ഒരു ജനതയുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഈ തിരക്കഥ, കൊലപാതകങ്ങളും അന്വേഷണങ്ങളും അപ്രതീക്ഷിത വഴിത്തിരിവുകളും ചേർത്ത് മുന്നേറുന്നു. ഓരോ രംഗത്തിലും വായനക്കാരനെ പിടിച്ചിരുത്താൻ കഴിയുന്ന തരത്തിലാണ് തിരക്കഥയുടെ ഘടന.
കെ. സീറോ പബ്ലിക്കേഷൻ മുഖേന പുറത്തിറങ്ങിയ “മേൽപ്പാലം” 330 പേജുകളിലായി പ്രസിദ്ധീകരിക്കപ്പെട്ടതാണ്. കവർ ഡിസൈൻ വിനായക് ശിവ, തിരക്കഥ രൂപകല്പന സഫ്വാൻ ബിച്ചാവ, പ്രൂഫ് റീഡിംഗ് ആതിര എന്നിവർ നിർവഹിച്ചു. സംഭാഷണരചനയിൽ എഡിസൺ തോമസ് ഷിവാഗോ തോമസിനൊപ്പം പങ്കാളിയായി.
ഈ തിരക്കഥയുടെ വിവരണക്കുറിപ്പ് ഇ. സന്തോഷ് കുമാർ, ബിപിൻ ചന്ദ്രൻ, ബി. കെ. ഹരിനാരായണൻ, ടി. ഡി. രാമകൃഷ്ണൻ എന്നിവർ തയ്യാറാക്കിയിട്ടുണ്ട്. പ്രമുഖ നടൻ ടോവിനോ തോമസ് കവർപേജ് റിലീസ് ചെയ്ത ഈ കൃതി, വാക്കുകൾകൊണ്ട് ദൃശ്യങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധേയമാണ്.
മണവാളൻ ജോസഫിന്റെ കുടുതൽ വിശേഷങ്ങൾ ഉടനെ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. പി.ആർ. സുമേരൻ (പി ആർ ഒ )

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: