Breaking NewsCrimeKeralaLead NewsNEWS

മാനന്തവാടിയിൽ നാലു വയസുകാരിയെ കാണാതായ സംഭവം: കുട്ടിയെ തട്ടികൊണ്ടുപോയതുതന്നെ; പ്രതി പിടിയിൽ

മാനന്തവാടി: വയനാട് മാനന്തവാടിയിൽ നാലു വയസ്സുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകൽ തന്നെയെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പൊലീസ് പിടികൂടി. കോഴിക്കോട് സ്റ്റേഷനിൽ വച്ചാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരിയെ കാണാതായത്. പിന്നാലെ രണ്ടു മണിക്കൂറിനു ശേഷം 7 കിലോമീറ്റർ അകലെ വെച്ച് കുട്ടിയെ കണ്ടെത്തിയിരുന്നു.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാല് വയസ്സുകാരിയെ ആണ് പെട്ടന്ന് കാണാതായത്. നാട്ടുകാരും പോലീസും ചേർന്ന് തെരച്ചിലിന് ഒടുവിൽ രണ്ട് മണിക്കൂറിന് ശേഷം 9.45 ഓടെ തരുവണയിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ദ്വാരകയിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള കുട്ടി എങ്ങനെ എത്തിപ്പെട്ടുവെന്ന അന്വേഷണത്തിലായിരുന്നു പൊലീസ്. അന്വേഷണത്തിൽ ചില സിസിടിവി ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്തു. ഇതിൽ സ്കൂട്ടറിൽ ഒരാളുടെ കുട്ടിയെ കൊണ്ടുപോകുന്നതിൻ്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: